Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടയ്ക്കോട് മുസ്​ലിം...

ഇടയ്ക്കോട് മുസ്​ലിം ജമാഅത്ത്മസ്​ജിദ് ഉദ്​ഘാടന സപ്ലിമെൻറ്​

text_fields
bookmark_border
ഇടയ്ക്കോട് മുസ്​ലിം ജമാഅത്ത്മസ്​ജിദ് ഉദ്​ഘാടന സപ്ലിമൻെറ്​ ഇടയ്ക്കോട് മുസ്​ലിം ജമാത്ത് പുനർനിർമിച്ച പള്ളി ഉദ്​ഘാടനം നാളെ തിരുവനന്തപുരം ജില്ലയിലെ പുരാതന മഹല്ലുകളിൽ ഒന്നായ ഇടയ്ക്കോട് മുസ്​ലിം ജമാഅത്തി​ൻെറ നവീകരിച്ച മസ്​ജിദി​ൻെറ ഉദ്​ഘാടനം നവംബർ ഒന്നിന്​ വൈകീട്ട്​ നാലിന്​ നടക്കും. ഇ:അ. ബഹുമാനപ്പെട്ട മന്നാനിയ്യ ഇസ്​ലാമിക് യൂനിവേഴ്സിറ്റി പ്രിൻസിപ്പൽ ശൈഖുനാ കെ.പി. അബൂബക്കർ ഹസ്രത്താണ് ഉദ്​ഘാടകൻ. കൃത്യമായ കോവിഡ് േപ്രാട്ടോകോൾ നിർദേശങ്ങൾക്കനുസരിച്ച് നടക്കുന്ന ചടങ്ങിൽ മത-സാംസ്​കാരിക നേതാക്കൾ പങ്കെടുക്കും. ഈ നാടി​ൻെറ ആത്​മീയ സാംസ്​കാരിക പുരോഗതിയിൽ പ്രകാശം പരത്തിയ ഈ മഹല്ലിൽ പുനർനിർമിച്ച മസ്​ജിദ് ആരാധനക്കായി തുറന്നുകൊടുക്കുമ്പോൾ അത് ഈ നാട്ടുകാർക്കും ജമാഅത്ത് പരിപാലകർക്കും ആത്​മനിർവൃതിയുടെ നിമിഷങ്ങളാണ് നൽകുന്നത്. മസ്​ജിദി​ൻെറ ഇന്നലെകൾ ഒന്നര നൂറ്റാണ്ടി​​ൻെറ കഥ പറയാനുണ്ട് ഫൈളുൽ ഇലാഹിയ മുസ്​ലിം ജമാഅത്തിന്. കർഷകരും സാധാരണക്കാരുമായ ജനതയുടെ ആത്​മീയവും ഭൗതികവുമായ ജീവിതത്തി​ൻെറ കുതിപ്പും കിതപ്പും അടയാളപ്പെടുത്തിയാണ് ഈ മഹല്ല് സംവിധാനം കാലത്തി​ൻെറ മുന്നിൽ നടന്നത്. നിത്യജീവിതത്തിന് വകയുണ്ടാക്കാൻ പാടത്തും പറമ്പത്തും പണിയെടുത്ത്​ ജീവിച്ചുപോയ ഒരു ജനതയുടെ വിയർപ്പി​ൻെറ ഗന്ധവും കൂടിയുണ്ട് ഈ മഹല്ല് കൂട്ടായ്മക്ക്​. പിന്നീട് എണ്ണപ്പാടങ്ങളിൽനിന്ന്​ വീശിയെത്തിയ അനുഗ്രഹത്തി​ൻെറ കാറ്റ് നമ്മുടെ മഹല്ലി​ൻെറ പുരോഗതിയിൽ വലിയ മാറ്റത്തിന് കാരണമായി എന്നതും പ്രത്യേകം സ്​മരണീയമാണ്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ നഗരസഭയുടെ 14ാം വാർഡിലും മുദാക്കൽ കിഴുവിലം ഗ്രാമപഞ്ചായത്തുകളുടെ യഥാക്രമം 16, 17, 7 വാർഡുകളിലുമായാണ് ജമാഅത്തി​ൻെറ പ്രവർത്തനപരിധി. 717 കുടുംബങ്ങളും 2400ൽപരം അംഗങ്ങളും അടങ്ങിയതാണ് ഈ മഹല്ല്. മഹല്ല് നിവാസികളുടെ ആത്​മീയ-സാമൂഹിക-വിദ്യാഭ്യാസ-സാംസ്​കാരിക ഉന്നതിക്ക് വേണ്ടി അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന ഒരു സംഘശക്​തിയാണ് ഈ മഹല്ലി​ൻെറ കരുത്ത്. ഈ മഹല്ല് അംഗങ്ങളായ പണ്ഡിത േശ്രഷ്ഠർ നാടി​ൻെറ നാനാഭാഗങ്ങളിൽ മതവിജ്ഞാനത്തി​ൻെറ വിശുദ്ധി വിതയ്ക്കുന്നു. എ.എം. ഉസ്​താദ്, ആറ്റിങ്ങൽ ഉസ്​താദ്, ഇടയില വീട്ടിൽ അബ്​ദുൽ റഹുമാൻ മുസ്​ലിയാർ തുടങ്ങിയ പണ്ഡിത േശ്രഷ്ഠർ ഈ നാടി​ൻെറ സംഭാവനയാണ്. ശ്രീപാദം വക വസ്​തുവിലാണ് ജമാഅത്ത് മസ്​ജിദ് നിർമിച്ച് ആരാധന ആരംഭിച്ചത്. 1957ൽ 85 സൻെറും 1967ൽ 40 സൻെറും 1977ൽ 60 സൻെറും ഉൾ​െപ്പടെ 1.85 ഏക്കർ​ സ്​ഥലം ജമാഅത്തി​ൻെറ ആസ്​തിപട്ടികയിൽ ഉൾപ്പെടുത്താൻ ജമാഅത്ത് അംഗങ്ങളുടെ പരിശ്രമഫലമായി കഴിഞ്ഞിട്ടുണ്ട്. ആറ്റിങ്ങൽ-തിരുവനന്തപുരം എൻ.എച്ചി​ൻെറ ഓരംചേർന്ന് നാല്​ തയ്ക്കാപ്പള്ളികൾ വരുംതലമുറക്കായി മതവിജ്ഞാനത്തിനും ആരാധനക്കുമായി സൗകര്യമൊരുക്കാൻ ഈ മഹല്ലിനായിട്ടുണ്ട്​. സ്​ഥലം വഖഫ് ചെയ്ത് സഹായിച്ച വ്യക്​തിത്വങ്ങളെ ഇവിടെ സ്​മരിക്കുന്നു. അവർക്ക് റബ്ബ് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ, ആമീൻ. ആദ്യകാലങ്ങളിൽ ജമാഅത്തി​ൻെറ പരിപാലനം നടത്തിയിരുന്നത് മുതിർന്ന കാരണവന്മാരായിരുന്നു. 1968-69 കാലംമുതലാണ് ജമാഅത്ത് പരിപാലനത്തിന് ജനകീയ കമ്മിറ്റി നിലവിൽവന്നത്​. ജമാഅത്തിൽ ലഭ്യമായ ചരിത്രശകലങ്ങളിൽ ഇടംപിടിച്ച ഇതി​ൻെറ ആദ്യകാല പ്രവർത്തകരിൽ പനവിള പുത്തൻ ബംഗ്ലാവിൽ ജനാബ്​ പകീർ മൈതീൻ, ഇടയിലവീട് കുടുംബാംഗം സൈദാലിപിള്ള കുഞ്ഞുലബ്ബ, കടയിൽവീട്ടിൽ കാസ്യൻപിള്ള എന്നിവരുടെ പേരുകൾ പ്രത്യേകം ഓർമിക്കുകയാണ്. കൂടാതെ സമുദായത്തി​ൻെറ ഉയർച്ചക്കുവേണ്ടി കഴിയാവുന്നതെല്ലാം ചെയ്ത് കാലത്തി​ൻെറ യവനികക്കുള്ളിൽ മറഞ്ഞുപോയ ഒട്ടേറെ മഹത്​വ്യക്​തിത്വങ്ങളെയും ഇവിടെ സ്​മരിക്കുന്നു. ആയുഷ്കാല പ്രസിഡൻറായിരുന്ന ജനാബ്​ പക്കീർമൈതീൻ അവർകളുടെ മരണശേഷം ജനാബ് മുഹമ്മദ് മുസ്​തഫ ചരുവിള, അബ്​ദുൽസലാം സാർ കുഴിവിള, അബ്​ദുൽസമദ് ഹാജി അസീഫ മൻസിൽ, അബ്​ദുൽ റഷീദ് ഹാജി നാസർ മൻസിൽ, ഷാഹുൽ ഹമീദ് ഹാജി കിഴക്കുവിള, ഷമീം അമാനി, സൈഫുദ്ദീൻ വെട്ടുവിള, സലാഹുദ്ദീൻ മൻസിലിരിബാത്ത് എന്നിവർ പ്രസിഡൻറ്​ സ്​ഥാനം വഹിച്ചിട്ടുണ്ട്. ഇസ്​മായിൽ ഒ.എസ്​ ഹൗസ്​, അബ്​ദുൽ റഹുമാൻ വിളയിൽവീട്, അബ്​ദുൽസലാം പാലമല, അബ്​ദുൽസലാം കുഴിവിള, അബ്​ദുൽ കരീം പൊയ്കവിള, സെഫുദ്ദീൻ വേടൻവിളാകം, അബ്​ദുൽ റഷീദ് വട്ടവിള, ഫൈസൽ ഹഫ്സർ മൻസിൽ, മുഹമ്മദ് കാസിം പൊയ്കവിള എന്നിവർ സെക്രട്ടറി സ്​ഥാനത്തും പ്രവർത്തിച്ചിട്ടുണ്ട്. ജമാഅത്തിൽ മതവിദ്യാഭ്യാസത്തിന് ആരംഭംകുറിച്ചത് 1960ൽ ആദ്യമുദരിസ് വയസൻ മുസ്​ലിയാർ എന്ന പേരിൽ അറിയപ്പെട്ട നാവായിക്കുളം നിവാസി അബ്​ദുൽ ഖാദർ മൗലവിയായിരുന്നു. ശേഷം കല്ലറ ഷാഹുൽ ഹമീദ് മൗലവി, വിഴിഞ്ഞം അബ്​ദുൽ ലത്തീഫ് മൗലവി, അബ്​ദുൽ വഹാബ്മൗലവി, കല്ലുർ കെ.എച്ച്. മുഹമ്മദ് മൗലവി, ഷാ മന്നാനി കല്ലുംമൂട് എന്നിവർ ജമാഅത്തി​ൻെറ ഇമാം പദവിയിലും മേലതിൽ അലിയാരുകുഞ്ഞ്, കാസിംകുഞ്ഞ്, ഹോജ മുഹമ്മദ്, അബ്​ദുൽ മജീദ്, അബ്​ദുൽഖാദർ മൂപ്പൻവിള, മുഹമ്മദ് തമ്പി തുടങ്ങിയവർ മുഅദ്ദീൻ പദവിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരസ്​പര സ്​നേഹവും ഐക്യവും സാഹോദര്യവും സഹകരണ മനോഭാവവും വിട്ടുവീഴ്ചയുമുള്ള ഉദാത്തമായ ഒരു സാമൂഹിക സംവിധാനം ഈ മഹല്ലിൽ തുടരട്ടെ. ഇതിന്​ സഹായിച്ച മുഴുവൻ ആളുകൾക്കും അർഹമായ പ്രതിഫലം ജഗദീശ്വരൻ നൽകുമാറാകട്ടെ. ജമാഅത്തി​ൻെറ കരുതൽ സാമൂഹിക ക്ഷേമപ്രവർത്തനങ്ങളിലും മാതൃക പ്രവർത്തനമാണ് ഈ ജമാഅത്ത് കാലകാലങ്ങളിൽ നടത്തിയിട്ടുള്ളത്. അഗതികളെ സഹായിക്കാനായി ജമാഅത്തിൽ സാധു സംരക്ഷണ ഫണ്ട് രൂപവത്​കരിച്ചിട്ടുണ്ട്. പ്രസ്​തുത ഫണ്ടിൽനിന്ന്​ അഗതികളെയും നിരാശ്രയരെയും സഹായിച്ചുവരുന്നു. വിദ്യാഭ്യാസം, ചികിത്സ, വിവാഹം തുടങ്ങിയവക്കാണ് സഹായം നൽകിവരുന്നത്. കുളങ്ങരവീട്ടിൽ പരേതനായ അൻസാറി​ൻെറ കുടുംബസഹായത്തിനായി 10 ലക്ഷം രൂപ സമാഹരിച്ചതും മുഹമ്മദ് മന്നാനി ചികിത്സ സഹായ ഫണ്ടിനത്തിൽ 7.50 ലക്ഷം രൂപ സമാഹരിക്കാനായതും അടുത്തകാലത്ത് ജമാഅത്ത് നടത്തിയ പ്രവർത്തനമങ്ങൾക്ക് ഉദാഹരണമാണ്. ജമാഅത്ത് അംഗങ്ങൾ രൂപവത്​കരിച്ച പ്രവാസി കൂട്ടായ്മ ഈ വിഷയത്തിൽ അതീവശ്രദ്ധ പുലർത്തിവരുന്നു. ആത്​മീയ-ഭൗതിക വിദ്യാഭ്യാസത്തിൽ മികവുനേടുന്ന ജമാഅത്ത് അംഗങ്ങളുടെ മക്കൾക്ക് േപ്രാത്സാഹനം എന്ന നിലയിൽ എല്ലാ വർഷവും മെറിറ്റ് ഈവനിങ്​ നടത്തിവരുന്നു. കൂടാതെ പൗരത്വ ഭേദഗതി ബില്ലിനെകുറിച്ച് വ്യക്​തമായ ധാരണയും കാഴ്ചപ്പാടും ജമാഅത്ത് അംഗങ്ങളിൽ ഉണ്ടാക്കാൻ ആവശ്യമായ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിലും ആത്​മീയ-ഭൗതിക വിദ്യാഭ്യാസത്തി​ൻെറ പ്രാധാന്യം അംഗങ്ങളെ ബോധവത്​കരിക്കുന്നതിനും ജമാഅത്ത് ശ്രദ്ധിച്ചിട്ടുണ്ട്. നാടി​ൻെറ മതേതര കാഴ്ചപ്പാടുകൾക്കും സൗഹാർദത്തിനും കരുത്ത് പകരുന്ന നയസമീപനങ്ങളാണ് എപ്പോഴും ജമാഅത്ത് അംഗങ്ങളും നേതൃത്വവും സ്വീകരിച്ചുവരുന്നത്. പള്ളി പുനർനിർമാണം: നാൾവഴികൾ 15.6.2018ലെ വാർഷിക പൊതുയോഗത്തിൽ ഉയർന്നുവന്ന അഭിപ്രായങ്ങളുടെ സമന്വയമാണ് പള്ളിയുടെ പുനർനിർമാണത്തിന് ഹേതു. 21.9.2018ലെ പ്രത്യേക പൊതുയോഗം ഡോ. സിറാജുദ്ദീൻ, പടിഞ്ഞാറ്റിൽ, കാരാളിക്കോണം സമർപ്പിച്ച പള്ളിയുടെ പ്ലാനും എസ്​റ്റിമേറ്റും അംഗീകരിച്ചു. 07.12.2018ലെ ജുമാ നമസ്​കാരാനന്തരം ജമാഅത്ത് അംഗങ്ങളിൽ ഏറ്റവും മുതിർന്നവരായ ജനാബ് മുഹമ്മദ് യൂസഫ് ഹാജി വെട്ടുവിള, ഷാഹുൽ ഹമീദ് കിഴക്കേവിള, മുഹമ്മദ് കാസിം ചിറ്റാറ്റിൻകര എന്നിവരുടെ സാന്നിധ്യത്തിൽ ജമാഅത്ത് പ്രസിഡൻറ്​ സലിം പനവിള, ചീഫ് ഇമാം നിളാമുദ്ദീൻ ബാഖവി എന്നിവർ ചേർന്ന് പള്ളി നിർമാണത്തി​ൻെറ തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചു. അംഗീകൃത കരാറുകാരിൽനിന്ന്​ ടെൻഡർ ക്ഷണിച്ചാണ് പുനർനിർമാണം ആരംഭിച്ചത്. ടെൻഡർ പ്രകാരം ആറ്​ കരാറുകാർ യഥാസമയം ടെൻഡർ സമർപ്പിച്ചെങ്കിലും പള്ളി നിർമാണത്തിൽ മുൻകാല പരിചയമുള്ള ശ്രീ ഭദ്രൻ, വിപിൻ ഭവൻ, പേരയം എന്നയാൾക്ക് കരാർ നൽകി. 2.1.2019ൽ തയാറാക്കിയ കരാർപ്രകാരം പ്രവൃത്തിയുടെ കാലാവധി 15 മാസമായി നിജപ്പെടുത്തിയിരുന്നു. എന്നാൽ, രാജ്യത്ത് പടർന്നുപിടിച്ച 'കോവിഡ്' മഹാമാരി കാരണം നിർമാണം പൂർത്തിയാക്കാൻ കാലതാമസം നേരിട്ടു. ദൈവത്തി​ൻെറ അനുഗ്രഹമൊന്നുകൊണ്ട് മാത്രം 'അൽഹംദുലില്ല' 2020 ജൂണിൽ നിർമാണം പൂർത്തിയായി. പള്ളി നിർമാണത്തിന് പുറമേ പുതിയ ടോയ്​ലറ്റ് കോംപ്ലക്സ്​, ചുറ്റുമതിൽ, കാണിക്ക വഞ്ചി, ഗാർഡൻ സൗന്ദര്യവത്​കരണം, മദ്റസ കെട്ടിടം പെയിൻറിങ്​, പഴയ പള്ളി അറ്റകുറ്റപ്പണി​, ക്വാർട്ടേഴ്സ്​ പെയിൻറിങ്​ തുടങ്ങിയ പ്രവൃത്തികളും ഇക്കാലയളവിൽ പൂർത്തിയാക്കി. നിർമാണം ആരംഭിച്ചത് ശൂന്യമായ ഖജനാവുമായിട്ടാണ്. പ്രപഞ്ചനാഥ​ൻെറ അപാരമായ അനുഗ്രഹവും മഹല്ല് അംഗങ്ങളുടെ വാഗ്ദാനങ്ങളും അവർ നൽകിയ ആത്​മവിശ്വാസവും നിർമാണ കമ്മിറ്റിയുടെ ചലനാത്​മകത വർധിപ്പിച്ചു. രണ്ട്​ നിലകളിലായി 8000 ചതുരശ്ര അടിയാണ് നമസ്​കാരത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. 70 അടി ഉയരത്തിൽ നിർമിച്ച മിനാരവും ഖുബ്ബയുമാണ് ഈ മസ്​ജിദി​ൻെറ ആകർഷണീയത. ആധുനിക രീതിയിലുള്ള ശബ്​ദ വൈദ്യുതീകരണ സംവിധാനം ഒരുക്കുന്നതിലും കെട്ടിടത്തി​ൻെറ രൂപകൽപനയിലും നിർമാണത്തിലും അതീവ സൂഷ്മത പുലർത്തിയാണ് പണി പൂർത്തീകരിച്ചത്. പള്ളിക്ക് അനുയോജ്യമായ വിധത്തിൽ ഹൗളും ഉളുവെടുക്കാൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൊതുനിരത്തിനോട് ചേർന്ന ഭാഗങ്ങൾ പുൽത്തകിടിയും പൂന്തോട്ടവും കൊണ്ട് മനോഹരമാക്കാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മസ്​ജിദ് നിർമാണത്തിന് സാമ്പത്തികമായും സാങ്കേതികമായും ഉപദേശ നിർദേശങ്ങൾ നൽകി സഹായിച്ചത്​ നിരവധി സുമനസ്സുകളാണ്. പള്ളി രൂപകൽപന ചെയ്ത ഡോ. സിറാജുദ്ദീ​ൻെറയും കരാറുകാരൻ ശ്രീ. ഭദ്ര​ൻെറയും പേരുകൾ പ്രത്യേകം സ്​മരിക്കുന്നു. നിർമാണത്തി​ൻെറ വിവിധ ഘട്ടങ്ങളിൽ പങ്കാളികളായ തൊഴിലാളികൾ അടക്കമുള്ള എല്ലാവരെയും ഈ അവസരത്തിൽ കടപ്പാടോടെ ഓർക്കുന്നു. മസ്​ജിദുകൾ സമാധാനത്തി​ൻെറ ഉറവിടങ്ങൾ പ്രവാചകൻ മുഹമ്മദ് നബി (സ) പറഞ്ഞു, നാടുകളിൽ​െവച്ച് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടത് പള്ളികളും അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളത് അവിടെയുള്ള കമ്പോളങ്ങളുമാകുന്നു. ഒരാളുടെ ഭവനത്തെ ത​ൻെറ പ്രഭാവമനുസരിച്ച് മാനിക്കപ്പെടുന്നതാണെന്ന് വരുമ്പോൾ സർവലോക നിയന്താവായ റബ്ബുൽ ഇസത്തി​ൻെറ ഭവനം ആദരവിന് ഏറ്റവും അർഹമായി തീരുന്നു. അല്ലാഹു സ്​നേഹിക്കുന്ന സ്​ഥലമാണ് പള്ളികൾ എന്നതിനാൽ പള്ളി വാസികൾക്ക് അല്ലാഹു നൻമ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. പള്ളികൾ എപ്പോഴും അല്ലാഹുവിനെ സമീപിക്കാനുള്ള സ്​ഥലങ്ങളാകുന്നു. ഭൂമിയിലെ അല്ലാഹുവി​ൻെറ ഭവനങ്ങളാണ് മസ്​ജിദുകൾ. വിശ്വാസികൾ സ്വന്തം വീട്, കട, കമ്പോളങ്ങൾ, മറ്റ് സ്​ഥാപനങ്ങ​േളക്കാൾ പള്ളികളെ സ്​നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. കാരണം വിശ്വാസി ത​ൻെറ നാഥനുമായി മുനാജാത്ത് നടത്തുന്നതും അവന് ശാന്തിയും തണലും ലഭിക്കുന്നതും ഈ മഹത് ഗേഹത്തിൽ നിന്നാണ്​. ഒരു നാട്ടിൽ അല്ലാഹുവി​ൻെറ അനുഗ്രഹങ്ങൾ ആദ്യമായി ഇറക്കപ്പെടുന്നത് പള്ളികളിലാണ്. അല്ലാഹുവി​ൻെറ പ്രത്യേകമായ തണൽ പരലോകത്ത് ലഭിക്കുന്ന ഏഴ് കൂട്ടരിൽ ഒന്ന് പള്ളിയുമായി ഹൃദയബന്ധം സ്​ഥാപിച്ചരാണ്. അതായത് ശരീരം പുറത്താണെങ്കിലും മനസ്സ്​​ മസ്​ജിദുമായി കണക്ട് ചെയ്തവർ. സഹാബാക്കൾക്ക് പള്ളിയുമായി ബന്ധമില്ലാത്ത ദിവസങ്ങൾ ഇല്ലായിരുന്നു. അവസരം ലഭിക്കുമ്പോഴെല്ലാം അവർ പള്ളിയിൽ ഓടിയെത്തി ഹൃദയങ്ങൾക്ക് സമാധാനം കണ്ടെത്തിയിരുന്നു. ജീവിതത്തി​ൻെറ നെട്ടോട്ടങ്ങൾക്കിടയിലും ദിനേന അഞ്ച് തവണ നിർബന്ധമായും ത​ൻെറ ഭവനത്തിൽ വന്ന് മുനാജാത്ത് നടത്താൻ സ്രഷ്​ടാവ് മനുഷ്യനെ ക്ഷണിക്കുന്നു. പള്ളിമിനാരങ്ങളിൽനിന്ന് വിശ്വാസിക്ക് ലഭിക്കുന്നത് ജീവിതത്തി​ൻെറ ശരിയായ ദിശയിലേക്കുള്ള സിഗ്​നലുകളാണ്. ബാങ്ക് വിളി കേൾക്കുമ്പോൾ അന്ത്യനാളിലെ കാഹളം വിളിയെ ഓർക്കണം. ബാങ്കിന് ഉത്തരം ചെയ്യണം. നമസ്​കാരത്തിന് ആന്തരികമായും ബാഹ്യമായും ഒരുങ്ങണം. അതിന് ഉടനടി ഉത്തരം ചെയ്യുന്നവർ അന്ത്യനാളിലെ മഹാസഭയിലേക്ക് സ്​നേഹപൂർവം സ്വാഗതം ചെയ്യപ്പെടും. അല്ലാഹുവി​ൻെറ കോപത്തിൽനിന്നും നരകശിക്ഷയിൽനിന്നും മോചനം കൊതിച്ചുകൊണ്ട് വിശ്വാസികൾ ഒറ്റ ഉമ്മത്തായി പള്ളിയിൽ അണിചേരുക. പള്ളിയിൽ പ്രവേശിച്ച് കഴിയുമ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ് ഉണ്ടാകുന്നത്. ഏതൊരു മുസ്​ലിമും താൻ വിഹരിച്ചിരുന്ന രംഗങ്ങളിൽ നിന്നെല്ലാം വിമുക്​തനായി ത​ൻെറ നാഥനായ അല്ലാഹുവിനോട് സാമീപ്യം പുലർത്താനാണ് എത്തുന്നത്. വർണഭേദങ്ങൾക്കോ കുടുംബ മാഹാത്​മ്യങ്ങൾക്കോ സ്​ഥാനമാനങ്ങൾക്കോ പള്ളിയിൽ സ്​ഥാനമില്ല. എല്ലാവരും തുല്യർ. ഏകോദര സഹോദരങ്ങൾ. സമ്പന്ന​ൻെറ ശിരസ്സ് ദരിദ്ര​ൻെറ കാൽപാദങ്ങൾക്കരികിൽ ഉപവസിക്കുന്നു. എല്ലാവരും തോളുരുമ്മി നിൽക്കുന്നു. പൂമെത്തയിൽ സുഖം കണ്ടവർ പള്ളിയിലെ വിരിപ്പിൽ ശിരസ്സർപ്പിക്കുന്നു. ഒരേശബ്​ദം, ഒരേവിചാരം, ഒരേലക്ഷ്യം, ഒരേ പ്രാർഥന. ജീവിതക്ലേശങ്ങൾ ആ ഹൃദയങ്ങളെ മഥിക്കുന്നില്ല. പകയും വിദ്വേഷവും ആ ഹൃദയങ്ങളെ ഭരിക്കുന്നില്ല. സുഖസമൃദ്ധി ആ മനസ്സുകളെ സ്വാധീനിക്കുന്നില്ല, അപകർഷതാബോധം ആ ഹൃദയങ്ങളിൽനിന്ന് അകന്നുമാറുന്നു. ജാതിമത ഭേദമന്യേ ഇടയ്ക്കോട് നിവാസികളുടെ വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹിക-സാംസ്​കാരിക മേഖലകളിൽ നിറസാന്നിധ്യമാണ് ഇടയ്ക്കോട് ഫൈളുൽ ഇലാഹിയ്യ മുസ്​ലിം ജമാഅത്ത്. നൂറ്റാണ്ടി​ൻെറ പഴമയുടെ ചരിത്രം ഉറങ്ങുന്ന മസ്​ജിദി​ൻെറ ശോച്യാവസ്​ഥക്ക് പരിഹാരം കാണൽ മുഴുവൻ മഹല്ല് വാസികളുടെയും അഭിലാഷമായിരുന്നു. അല്ലാഹുവി​ൻെറ അനുഗ്രഹത്താൽ മസ്​ജിദ് ഭാഗീകമായി പൊളിച്ച് പുനർനിർമാണം പൂർത്തിയാക്കി ഉദ്​ഘാടന വേളയിൽ എത്തിനിൽക്കുകയാണ്. ഈ അവസരത്തിൽ പുനർനിർമാണ പ്രവർത്തനങ്ങളിൽ സഹകരിച്ച സഹായിച്ച മുഴുവൻ സഹോദരങ്ങളെയും നന്ദിയോടെ സ്​മരിക്കുകയും ഇരുലോക നന്മക്കായി പ്രാർഥിക്കുകയും ചെയ്തുകൊണ്ട് ഭാവുകങ്ങൾ നേരുന്നു. ആത്​മീയ വിദ്യാഭ്യാസം ജമാഅത്തിൽ ഇസ്​ലാമിക വിശ്വാസാനുഷ്ഠാന വിജ്ഞാനങ്ങൾ പുതുതലമുറയിൽ പകർന്നുകൊടുത്ത് അവരെ മഹോന്നതമായ ഒരു സംസ്​കാരത്തി​ൻെറ ജീവൽപ്രതീകങ്ങളായി വാർത്തെടുക്കാൻ ജമാഅത്തിന് കീഴിൽ ആറ് മദ്റസകൾ സ്​തുത്യർഹമായി പ്രവർത്തിച്ചുവരുന്നു. ദക്ഷിണ കേരള ഇസ്​ലാംമത വിദ്യാഭ്യാസ ബോർഡിന്​ കീഴിൽ ഡി.കെ.എൽ.എം ആറ്റിങ്ങൽ മേഖലയിലാണ് നമ്മുടെ മുഴുവൻ മദ്റസകളും രജിസ്​റ്റർ ചെയ്ത് പ്രവർത്തിക്കുന്നത്. ഫൈളുൽ ഇലാഹിയ്യ മദ്റസ ഇടയ്ക്കോട് ജുമാസ്​ജിദിനോട് ചേർന്ന് പ്രവർത്തിക്കുന്ന കേന്ദ്ര മദ്റസയാണിത്. ഡി.കെ.​െഎ.എം.വി ബോർഡ് 643 രജി. നമ്പറായി പ്രവർത്തിക്കുന്നു. ജമാഅത്ത് ചീഫ് ഇമാം നിളാമുദ്ദീൻ ബാഖഖി സദർ മുഅല്ലിമായും അബ്​ദുൽസലാം മുസ്​ലിയാർ മുഅല്ലിമായും സേവനം ചെയ്തുവരുന്നു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെ പോഷക പ്രസ്​ഥാനമായ കെ.എം.​െവെ.എഫ്​ ഇവിടുത്തെ പൂർവവിദ്യാർഥികളാൽ അഭിമാനാർഹമായ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. നൂറോളം കുട്ടികൾ ഇവിടെ പഠനംനടത്തുന്നു. ദാറുൽ ഉലൂം മദ്റസ, മാമം ഡി.കെ.​െഎ.എം.വി ബോർഡിൽ 262 നമ്റൊയി രജിസ്​റ്റർ ചെയ്ത് പ്രവർത്തിക്കുന്നു. അബ്​ദുൽസലാം സാർ സദറായും അലി ദാരിമി ഇമാമും മുഅല്ലിമുമായും തുടർന്നുവരുന്നു. 60ഓളം കുട്ടികൾ പഠിക്കുന്നു. ഫൈളുൽ ഇലാഹിയ്യ മസ്​ജിദ് ഹിദായത്തുൽ ഇസ്​ലാം മദ്റസ കോരാണി ഡി.കെ.​െഎ.എം.വി ബോർഡിൽ 1145 ആയി രജിസ്​റ്റർ ചെയ്തിരിക്കുന്നു. നിലവിൽ റാസി മിസ്​ബാഹി മുഅല്ലിമായി സേവനം ചെയ്യുന്നു. 30ഓളം കുട്ടികൾ പഠിക്കുന്നു. ഹിദായത്തുൽ ഇസ്​ലാം മദ്​റസ ടോൾമുക്ക് എല്ലാവർഷവും വിദ്യാർഥികളുടെ ഇസ്​ലാമിക കലാസാഹിത്യ മത്സരങ്ങൾ അതാത് മദ്റസകളിൽ നടത്തി വിജയികളാകുന്നവരെ കേന്ദ്ര മദ്റസയിൽ മത്സരിപ്പിച്ച് സമ്മാനങ്ങളും അവാർഡുകളും നൽകിവരുന്നു. കൂടാതെ ദക്ഷിണകേരള ലജനത്തുൽ മുഅല്ലിമീൻ സംസ്​ഥാന സമിതി നടത്തിവരുന്ന മദ്റസ ഫെസ്​റ്റിൽ മദ്റസ-മേഖല-ജില്ല-സംസ്​ഥാന തലങ്ങളിൽ മദ്റസ വിദ്യാർഥികൾ മാറ്റുരക്കുകയും വിവിധ സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. അവസാനമായി 2016ൽ നടന്ന മേഖലാതല ഫെസ്​റ്റിൽ ഫൈളുൽ ഇലാഹിയ്യ മദ്റസ വിദ്യാർഥികൾ മൂന്നാംസ്​ഥാനം നേടിയതും അഭിനന്ദനാർഹമായി സ്​മരിക്കുന്നു. ഇർശാദുൽ ഇസ്​ലാം മദ്റസ 18ാം മൈൽ 1341 ആയി രജിസ്​റ്റർ ചെയ്ത് ജലാലുദ്ദീൻ മൗലവി, സലിം മൗലവി എന്നിവരുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു. 50ഓളം കുട്ടികൾ പഠിക്കുന്നു. മുഹിയുദ്ദീൻ മസ്​ജിദ്​ ആൻഡ്​ മദ്​റസ അണദൂർ 2222 നമ്പറായി രജിസ്​റ്റർ ചെയ്​ത്​ പ്രവർത്തിക്കുന്നു. അബ്​ദുൽ ഫത്താഹ്​ ദാരിമി സദർ മുഅല്ലിമും അൽഅമീൻ ജൗഹരി മുഅല്ലിമുമായും സേവനം തുടരുന്നു. 175ഒാളം കുട്ടികൾ പഠനം നടത്തുന്നു. തൗഫീഖുൽ ഇസ്​ലാം മദ്​റസ പാലമൂട്​ 2371ാം നമ്പറായി രജിസ്​റ്റർ ചെയ്ത് ഷൗക്കത്താലി മന്നാനിയുടെ മേൽനോട്ടത്തിൽ 40ഓളം കുട്ടികൾ പഠനം നടത്തുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story