Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2020 5:28 AM IST Updated On
date_range 28 Oct 2020 5:28 AM ISTവെട്ടൂർ ആശുപത്രി ഇനിമുതൽ കുടുംബാരോഗ്യ കേന്ദ്രം
text_fieldsbookmark_border
മന്ത്രി ഉദ്ഘാടനം ചെയ്തു വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തി. പഞ്ചായത്ത് തനത് ഫണ്ടും എൻ.എച്ച്.എം ഫണ്ടും സംയോജിപ്പിച്ചാണ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചത്. ആരോഗ്യവകുപ്പ് ഒരു ഡോക്ടറെയും ഒരു സ്റ്റാഫ് നഴ്സിനെയും അധികമായി നിയമിച്ചു. ഇതുകൂടാതെ പഞ്ചായത്ത് ഭരണസമിതി ഒരോന്നു വീതം ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, ഓഫിസ് അസിസ്റ്റൻറ് എന്നിങ്ങനെ നാല് തസ്തികകളിൽ നിയമനം നടത്തുകയും ചെയ്തു. ഇവരുടെ വേതനം പഞ്ചായത്ത് ഫണ്ടിൽനിന്ന് വകയിരുത്തുകയും ചെയ്തു. കുടുംബാരോഗ്യ കേന്ദ്രമായതോടെ ആശുപത്രിയുടെ പ്രവർത്തനസമയവും ഡോക്ടർമാരുടെ സേവനവും വൈകുന്നേരം ആറുവരെ ഉണ്ടാകും. ഇതിനോടൊപ്പം മെച്ചപ്പെട്ട ലാബ് സൗകര്യവും ഇ-ഹെൽത്ത് സംവിധാനവും ജീവിതശൈലീരോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ സംബന്ധമായ രോഗങ്ങൾക്കുള്ള ശ്വാസ്-ക്ലിനിക് എന്നിവയും സജ്ജമായി. ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ഓൺലൈനിലൂടെ നിർവഹിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന യോഗത്തിൽ വി. ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. അസിം ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.കെ യൂസഫ്, സബീന ശശാങ്കൻ, ഗീത പി, പ്രശോഭന, സുജി, ബിന്ദു, സുനിൽ, ബിന്ദു ഷഹീബ്, നിസാ അലിയാർ, നിഹാസ്, റീന, മെഡിക്കൽ ഓഫിസർ ഷാഹിം എന്നിവർ സംസാരിച്ചു. File name 27 VKL 1 minister KK shylaj@varkala ഫോട്ടോകാപ്ഷൻ വെട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻെറ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story