Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്കിലിടിച്ച്...

ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട വാൻ പോസ്​റ്റിലിടിച്ചു; നാലുപേർക്ക് പരിക്ക്

text_fields
bookmark_border
കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം പെട്രോൾ പമ്പിനു സമീപം ബൈക്കിലിടിച്ച് നിയന്ത്രണം തെറ്റിയ വാൻ പോസ്​റ്റിലിടിച്ച് നാലുപേർക്ക് പരിക്കേറ്റു. വാനിലുണ്ടായിരുന്ന കൊല്ലം സ്വദേശികളായ മൂന്നുപേർക്കും ബൈക്ക് യാത്രികനായ ആലംകോട് സ്വദേശിക്കുമാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്​റ്റ്​ രണ്ടായി ഒടിഞ്ഞ് ലൈനുകൾ കൂട്ടി മുട്ടി തീപാറി. ഏറെ നേരം വൈദ്യുതി നിലച്ചു. വാനി​ൻെറ മുൻവശം തകർന്നു. പരിക്കേറ്റവരെ കല്ലമ്പലം പൊലീസെത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. രണ്ടായി ഒടിഞ്ഞ പോസ്​റ്റ്​ ശനിയാഴ്ച ഉച്ചയോടെ കെ.എസ്.ഇ.ബി ജീവനക്കാർ മാറ്റി പുതിയ പോസ്​റ്റ്​ സ്ഥാപിച്ചു. IMG-20201025-WA0034(1) ചിത്രം: കല്ലമ്പലത്ത് വാൻ പോസ്​റ്റിലിടിച്ച് തകർന്ന നിലയിൽ
Show Full Article
Next Story