Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2020 11:58 PM GMT Updated On
date_range 22 Oct 2020 11:58 PM GMTവെമ്പായം-പഴകുറ്റി റോഡിെൻറ ശോച്യാവസ്ഥ: മുസ്ലിംലീഗ് മാർച്ച് നടത്തി
text_fieldsbookmark_border
വെമ്പായം-പഴകുറ്റി റോഡിൻെറ ശോച്യാവസ്ഥ: മുസ്ലിംലീഗ് മാർച്ച് നടത്തി Muslim leage_vembayam നെടുമങ്ങാട്: കുണ്ടും കുഴിയും വെള്ളക്കെട്ടുമായി യാത്ര ദുരിതത്തിലായ വെമ്പായം-പഴകുറ്റി റോഡിൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ സഞ്ചാരയോഗ്യമായ ഒരു റോഡ് പോലുമില്ലെന്നും സ്ഥലം എം.എൽ.എ മണ്ഡലത്തിൻെറ വികസനകാര്യത്തിൽ ഇടപെടുന്നില്ലെന്നും പാർലമൻെറ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടശേഷം മണ്ഡലത്തിൽ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കണിയാപുരം ഹലിം അഭിപ്രായപ്പെട്ടു. മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തകസമിതിയംഗം ചാന്നാങ്കര എം.പി കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. കന്യാകുളങ്ങര ഷാജഹാൻ, എസ്.എഫ്.എസ്. തങ്ങൾ, ഫറാസ് മാറ്റപ്പള്ളി, ഇർഫാൻ ഹലിം, ആരിഫ്, സിദ്ധിക്ക് നെടുമങ്ങാട്, ജിജു മീരാൻ തുടങ്ങിയവർ പ്രസംഗിച്ചു.
Next Story