Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2020 5:28 AM IST Updated On
date_range 19 Oct 2020 5:28 AM ISTവെറ്റക്കടയിലെ മലപ്പുറം കുന്ന് ഇടിഞ്ഞുവീണു; റിസോർട്ടുകളിലേക്കുള്ള വഴിയടഞ്ഞു
text_fieldsbookmark_border
പടം വർക്കല: വെറ്റക്കടയിലെ മലപ്പുറം കുന്നുകൾ ഇടിഞ്ഞുവീണു; കുന്നിൻമുകളിലെ ചെമ്മൺപാതയുടെ വലിയൊരുഭാഗവും കടലിൽ പതിച്ചു. ഇതോടെ ഇതുവഴി റിസോർട്ടുകളിലേക്കും മാന്തറ മൽസ്യബന്ധന കേന്ദ്രത്തിലേക്കുമുള്ള വഴിയടഞ്ഞു. ഗതാഗതം വഴിമുട്ടിയതോടെ റിസോർട്ട് ഉടമകളും കുഴങ്ങി. ശനിയാഴ്ച രാത്രിയോടെയാണ് കുന്നിടിഞ്ഞുവീണത്. അറുപതടിയോളം ഉയരത്തിലാണ് പാപനാശം കുന്നുകളിലുൾപ്പെട്ട ഭാഗം കടലിലേക്ക് കൂപ്പുകുത്തിയത്. ഇരുപത് മീറ്ററോളം ദൈർഘ്യത്തിലാണ് കുന്ന് തകർന്നത്. കുന്നിൻമുകളിലൂടെയുണ്ടായിരുന്ന ചെമ്മൺപാതയുടെ വലിയൊരുഭാഗവും അടർത്തിയെടുത്തുകൊണ്ടാണ് കുന്ന് നിലംപൊത്തിയത്. ആഴ്ചകളോളം നിർത്താതെ പെയ്ത മഴയിൽ കുതിർന്ന കുന്നിൻഭാഗമാണ് കഴിഞ്ഞദിവസം കുടുങ്ങിത്താഴ്ന്ന് കടലിലേക്ക് പതിച്ചത്. പാപനാശം കുന്നുകളെപ്പോലെ വെറ്റക്കട, മലപ്പുറം കുന്നുകളും എല്ലാ മഴക്കാലത്തും അടർന്നുവീഴാറുണ്ട്. എന്നാലിക്കുറി ഭീതിജനകമാം വിധമാണ് കുന്നിടിഞ്ഞത്. ചെമ്മൺപാതയിലൂടെ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്ന വഴിയിൽ ഇനി ഗതാഗതം സാധ്യമാകില്ല. മലപ്പുറം കുന്നിൻമുകളിലും സമീപത്തുമായി നിരവധി റിസോർട്ടുകളുണ്ട്. ഇവയിലേക്കുള്ള ഏക സഞ്ചാര മാർഗവും ഈ ചെമ്മൺപാതയാണ്. പലപ്പോഴും ഇടിഞ്ഞു വീണതിൻെറ ബാക്കി ഭാഗത്തുകൂടി വാഹനങ്ങൾ കടന്നു പോകുമായിരുന്നു. എന്നാലിത്തവണത്തെ കുന്നിടിച്ചിലിലൂടെ റിസോർട്ടുകൾക്ക് വഴിയടഞ്ഞ അവസ്ഥയാണുള്ളത്. 18 BKL 1 vettakkada kunnidinju@varkala ഫോട്ടോകാപ്ഷൻ പാപനാശം കുന്നുകളുടെ ഭാഗമായ വെറ്റക്കടയിലെ മലപ്പുറം കുന്ന് കഴിഞ്ഞ ദിവസം തകർന്നുവീണപ്പോൾ ●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story