Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2020 11:58 PM GMT Updated On
date_range 12 Oct 2020 11:58 PM GMTറോഡ് ഉദ്ഘാടനം
text_fieldsbookmark_border
നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവാക്കി നിർമിച്ച ആനാട് ടൗൺ വാർഡിലെ വടക്കേല-ഈഴക്കോട്ടുകോണം റോഡിൻെറ ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം ആനാട് ജയൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാൻ, ഗ്രാമപഞ്ചായത്തംഗം ടി. സിന്ധു, ആർ. അജയകുമാർ, എം.എൻ. ഗിരി, ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു. 15 സർവിസുകൾ നിർത്തിെവച്ചത് ദുരിതം നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിൽനിന്ന് പരുത്തിക്കുഴി, ഉഴമലയ്ക്കൽ അയ്യപ്പൻകുഴി, നല്ലിക്കുഴി, ഐ.എസ്.ആർ.ഒ എന്നിവിടങ്ങളിലേക്കുണ്ടായിരുന്ന 15 സർവിസുകൾ കഴിഞ്ഞ അഞ്ചുമാസമായി നിർത്തിെവച്ചത് പ്രദേശവാസികളെ ദുരിതത്തിലാക്കി. മറ്റു പ്രദേശങ്ങളിൽ ബസ് ആരംഭിച്ചിട്ടും ഉഴമലയ്ക്കൽ, അയ്യപ്പൻകുഴി മേഖലയെ അവഗണിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് -എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ പറഞ്ഞു. ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയതായും അദ്ദേഹം അറിയിച്ചു.
Next Story