Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹാഥറസ് കൊല:...

ഹാഥറസ് കൊല: രാജ്യദ്രോഹകുറ്റം ചുമത്തുന്നത് കുറ്റവാളികളെ രക്ഷിക്കാൻ -വെൽഫെയർ പാർട്ടി

text_fields
bookmark_border
തിരുവനന്തപുരം: യു.പിയിൽ നടക്കുന്ന പ്രതിഷേധങ്ങളെ രാജ്യദ്രോഹകുറ്റമാക്കി മാറ്റാൻ ശ്രമിക്കുന്നത്​ ഹാഥറസിലെ പെൺകുട്ടിയെ കൊലപ്പെടുത്തിയ കുറ്റവാളികളെ രക്ഷിക്കാനാണെന്ന്​​ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം. യു.പി പൊലീസും ഭരണകൂടവും ഉന്നയിച്ചത് വ്യാജപ്രചാരണങ്ങളായിരുന്നെന്ന് തെളിയുകയാണ്. ഫോറൻസിക് റിപ്പോർട്ടും ആശുപത്രി റിപ്പോർട്ടുകളും പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് തെളിയിക്കുന്നതാണ്​. സവർണ ജാതിയിൽപെട്ട പ്രതികളെ സംരക്ഷിക്കാൻ ബി.ജെ.പി നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കാൻ തയാറായില്ലെങ്കിൽ രാജ്യത്ത് കൂടുതൽ പ്രക്ഷോഭങ്ങൾ രൂപപ്പെടും. സവർണ സംഘ് ഭീകരതയിൽ പ്രതിഷേധിച്ച്​ ബുധനാഴ്ച സംസ്ഥാനത്തെ 5000 കേന്ദ്രങ്ങളിൽ പ്രതിഷേധസംഗമം നടത്തുമെന്നും അദ്ദേഹം പ്രസ്​താവനയിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story