Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2020 11:59 PM GMT Updated On
date_range 1 Oct 2020 11:59 PM GMTബാബരി: സി.ബി.െഎ അപ്പീൽ നൽകണം -മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: ബാബരി മസ്ജിദ് തകർത്ത കുറ്റവാളികൾ ശിക്ഷ അർഹിക്കുന്നെന്നും അവർക്ക് പരമാവധി ശിക്ഷ വാങ്ങിനൽകാൻ അന്വേഷണ ഏജൻസിയായ സി.ബി.െഎക്കും കേന്ദ്ര സർക്കാറിനും ഉത്തരവാദിത്തമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾ ശിക്ഷിക്കപ്പെടാതിരിക്കുന്നത് ദൗർഭാഗ്യകരമാണ്. കടുത്ത നിയമലംഘനമെന്ന് സുപ്രീംകോടതി തന്നെ വിശേഷിപ്പിച്ച സംഭവമാണ് ബാബരി ധ്വംസനം. കേവലം ഒരു പള്ളി പൊളിക്കലല്ല. ഗാന്ധി വധം പോലെ രാജ്യത്തെ അഗാധമായി മുറിവേൽപിച്ച, താരതമ്യമില്ലാത്ത കുറ്റകൃത്യമാണത്. മസ്ജിദ് പൊളിച്ച ഘട്ടത്തിൽ കോൺഗ്രസിനൊപ്പം മുസ്ലിം ലീഗ് നാല് മന്ത്രിസ്ഥാനവും കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Next Story