Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൈബർ കുറ്റകൃത്യങ്ങൾ...

സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി പൊലീസ്​ ആക്​ടിൽ ഭേദഗതിക്ക്​ ശിപാർശ

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ള പൊ​ലീ​സ് ആ​ക്ടി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ശി​പാ​ർ​ശ ഡി.​ജി.​പി സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ചു. ലൈം​ഗി​ക അ​ധി​ക്ഷേ​പ​ത്തി​നൊ​പ്പം തെ​റ്റാ​യ ആ​ക്ഷേ​പ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വ്യ​ക്തി​ഹ​ത്യ​യും കു​റ്റ​ക​ര​മാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​യ​മ​നി​ർ​മാ​ണ​ത്തി​നാ​ണ് ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ ശി​പാ​ർ​ശ ചെ​യ്​​ത​ത്. നി​ല​വി​ൽ ​െഎ.​ടി ആ​ക്​​ടി​ൻെറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഇ​ത്ത​രം പ​രാ​തി​ക​ളി​ൽ പൊ​ലീ​സ്​ കേ​സെ​ടു​ത്തു​വ​രു​ന്ന​ത്. എ​ന്നാ​ൽ, പൊ​ലീ​സ്​ ആ​ക്​​ടി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി ഇ​ത്ത​രം കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കാ​നാ​ണ്​ ഡി.​ജി.​പി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സ്​​ത്രീ​ക​ളെ അ​പ​മാ​നി​ച്ച ​വി​ജ​യ് പി. ​നാ​യ​രു​ടെ യു​ട്യൂ​ബ് വി​ഡി​യോ​യും സ്ത്രീ​ക​ളു​ടെ പ്ര​തി​ഷേ​ധ​വും സൈ​ബ​ർ പ​രാ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലെ വീ​ഴ്ച​ക​ൾ തു​റ​ന്നു​കാ​ട്ടി​യി​രു​ന്നു. ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് പ​ര്യാ​പ്ത​മാ​യ നി​യ​മം നി​ല​വി​ലെ കേ​ന്ദ്ര ഐ.​ടി ആ​ക്ടി​ൽ ഇ​ല്ലെ​ന്നാ​ണ് പൊ​ലീ​സി​ൻെറ നി​ല​പാ​ട്. ഇ​തു​മൂ​ലം സൈ​ബ​ർ കേ​സു​ക​ളി​ൽ 80 ശ​ത​മാ​ന​ത്തി​ലും പ്ര​തി​ക​ൾ​ക്ക് വേ​ഗ​ത്തി​ൽ ജാ​മ്യം ല​ഭി​ക്കു​ക​യും പ​ല​രും ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​​ര്യ​മാ​ണു​ള്ള​ത്. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ലി​യ തോ​തി​ൽ വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. നി​ല​വി​ലെ പൊ​ലീ​സ് ആ​ക്ടി​ൽ സൈ​ബ​ർ കു​റ്റ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ഒ​രു വ​കു​പ്പ് പോ​ലു​മി​ല്ല. വാ​ക്കു​ക​ളും ദൃ​ശ്യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ലൈം​ഗി​ക അ​ധി​ക്ഷേ​പം ജാ​മ്യ​മി​ല്ലാ കു​റ്റ​മാ​ക്കും. കൂ​ടാ​തെ, തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞും എ​ഴു​തി​യും അ​ധി​ക്ഷേ​പി​ക്കു​ന്ന​തും സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​ക്ക​ണ​മെ​ന്നും ​ശി​പാ​ർ​ശ​യി​ലു​ണ്ട്. ഡി.​ജി.​പി​യു​ടെ ശി​പാ​ർ​ശ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച് നി​യ​മ​വ​കു​പ്പി​ന്​ കൈ​മാ​റും.
Show Full Article
TAGS:
Next Story