Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2020 11:59 PM GMT Updated On
date_range 30 Sep 2020 11:59 PM GMTആൻറിജനിൽ ഇരട്ട സമീപനം: ഉയർത്തുന്നത് ഗുരുതര ചികിത്സാ പ്രതിസന്ധി
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് പരിശോധന കാര്യത്തിൽ ഡിസ്ചാർജ്-അഡ്മിറ്റ് മാനദണ്ഡങ്ങളിലെ വൈരുധ്യവും വ്യത്യസ്ത സമീപനവും അടിയന്തര ചികിത്സക്കടക്കം ഗുരുതര പ്രതിസന്ധി ഉയർത്തുന്നു. കോവിഡ് േരാഗി ഡിസ്ചാർജാകാൻ ആൻറിജൻ ടെസ്റ്റ് നെഗറ്റിവായാൽ മതി. എന്നാൽ, മറ്റു രോഗങ്ങൾക്കുള്ള ചികിത്സക്കായി അഡ്മിറ്റാകാൻ കോവിഡില്ലെന്ന് തെളിയിക്കുന്നതിന് ആൻറിജൻ നെഗറ്റിവ് സർട്ടിഫിക്കറ്റ് പരിഗണിക്കില്ല, പകരം ആർ.ടി.പി.സി.ആർ നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കഴിഞ്ഞ ദിവസം മഞ്ചേരിയിൽ ഇരട്ടക്കുഞ്ഞുങ്ങൾ ദാരുണമായി മരിക്കാനിടയായ സംഭവത്തിലും ചികിത്സ വൈകാനിടയാക്കിയത് ഇൗ വൈരുധ്യമാണ്. ആൻറിജൻ പരിശോധനയുടെ സാധുതയെ കൂടിയാണ് ഇൗ മാനണ്ഡങ്ങൾ ചോദ്യം ചെയ്യുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ ഫലം ലഭിക്കുന്നതിനൊപ്പം ആൻറിജൻ പരിശോധന കൃത്യമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ട്. എങ്കിൽ മറ്റ് ചികിത്സക്കുള്ള അഡ്മിഷന് എന്തുകൊണ്ട് ആൻറിജൻ ഫലം പരിഗണിക്കുന്നില്ലെന്നതിന് കൃത്യമായ ഉത്തരമില്ല. 'ഇക്കാര്യങ്ങൾ നയപരമായ തീരുമാനമാണെന്നാണ്' ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. ആർ.ടി.പി.സി.ആറിൽ പരിശോധന പൂർത്തിയാകാൻ മാത്രം ആറു മണിക്കൂർ വേണം. നടപടികൾ പൂർത്തിയാക്കി ഫലം കിട്ടാൻ ചുരുങ്ങിയത് 24 മണിക്കൂറും. അടിയന്തര ചികിത്സാഘട്ടങ്ങളിൽ ഇൗ കാലതാമസം ചെറുതല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുക. പരിശോധനക്ക് ആർ.ടി.പി.സി.ആർ പ്രധാന ആശ്രയമായിരുന്ന ഘട്ടത്തിൽ തയാറാക്കിയ മാനദണ്ഡങ്ങളാണ് ഇപ്പോഴുമുള്ളത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തൽ അനിവാര്യമാണെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു. കോവിഡ് ബാധയുടെ ആദ്യഘട്ടത്തിലാണ് പകർച്ചസാധ്യതയെന്നും രോഗം സ്ഥിരീകരിച്ചയാളിൽ ചികിത്സക്ക് ശേഷം വൈറസ് സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താൻ ആൻറിജൻ മതിയെന്നുമാണ് ആരോഗ്യ വകുപ്പ് നിലപാട്. ആശുപത്രി വിട്ടാലും പാലിക്കേണ്ട നിഷ്കർഷകളുണ്ട്. വൈറസിൻെറ ഏതെങ്കിലും അംശം ശരീരത്തിലുെണ്ടങ്കിൽ പോലും ആർ.ടി.പി.സി.ആർ കണ്ടെത്തും. ശസ്ത്രക്രിയക്കടക്കം മറ്റ് അസുഖങ്ങൾക്ക് ആശുപത്രിയിൽ പ്രവേശനം നേടുന്നവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാക്കുന്നത് ഇതുകൊണ്ടാണ്. എം. ഷിബു
Next Story