Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയൂത്ത് കോൺഗ്രസ്‌...

യൂത്ത് കോൺഗ്രസ്‌ യുവരോഷം

text_fields
bookmark_border
കാട്ടാക്കട: സംസ്ഥാന മന്ത്രിസഭ തട്ടിപ്പി​ൻെറയും അഴിമതിയുടെയും ആസ്ഥാനമായി മാറിക്കഴി​െഞ്ഞന്ന്​ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ കെ.എസ്. ശബരീനാഥൻ എം.എൽ.എ. സ്വർണക്കടത്ത് ബന്ധങ്ങളും ലൈഫ് തട്ടിപ്പും സർക്കാറി​ൻെറ വിശ്വാസ്യതതന്നെ ചോദ്യംചെയ്യുന്ന അവസ്ഥയാണ്. യൂത്ത് കോൺഗ്രസ്‌ അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിച്ചൽ ജങ്​ഷനിൽ നടത്തിയ യുവരോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ്​ എസ്‌.കെ. രാഹുൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് കുറ്റിച്ചൽ മണ്ഡലം പ്രസിഡൻറ്​ കോട്ടൂർ സന്തോഷ്‌, കെ.പി. മുഹമ്മദ്‌, സുധീർ കുമാർ, അനിൽ പരുത്തിപ്പള്ളി, കുറ്റിച്ചൽ സുനിൽ, അനിൽ കാനക്കുഴി, മഹേശ്വരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ ബൈജു, റിജു വർഗീസ്, വിഷ്ണു ആനപ്പാറ, സാജൻ ഉത്തരംകോട്, ലിജു സാമുവൽ, നന്ദൻ വെള്ളനാട് തുടങ്ങിയവർ സംബന്ധിച്ചു. സഹോദരിയെ കടയിൽ കയറി വെട്ടിയ പ്രതി പിടിയിൽ കാട്ടാക്കട: സഹോദരിയെ കടയിൽ കയറി വെട്ടിയ കേസിലെ പ്രതിയെ കാട്ടാക്കട പൊലീസ് അറസ്​റ്റ്​ ചെയ്തു. വിതുര മേമല തള്ളച്ചിറ സരിത ഭവനിൽ താമസിക്കുന്ന ഷിബുജോയി(42)യാണ് പിടിയിലായത്. കഴിഞ്ഞ ഡിസംബറിൽ പൂവച്ചൽ ജങ്ഷനിൽ തുണിക്കട നടത്തിയിരുന്ന സഹോദരിയായ ഷീനാ ഫാത്തിമയെയാണ് പ്രതി ആക്രമിച്ചത്. കടയ്ക്കുള്ളിലെ സാധനങ്ങളും കേടുവരുത്തിയിരുന്നു. കുടുംബവഴക്കായിരുന്നു കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ഡി. ബിജുകുമാർ, എസ്.ഐ. നിജാം, സി.പി.ഒമാരായ അഭിലാഷ് ജോസ്, സജിമോൻ, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് അറസ്​റ്റ്​ ചെയ്തത്. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Show Full Article
Next Story