Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2020 11:59 PM GMT Updated On
date_range 29 Sep 2020 11:59 PM GMTറോഡ് വെട്ടിപ്പൊളിച്ചു: കട്ടിലുമായി കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രതിഷേധം
text_fieldsbookmark_border
കിളിമാനൂർ: മടവൂർ പഞ്ചായത്തിൻെറ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന തകരപ്പറമ്പ്, മാവിൻമൂട്, എലിക്കുന്നാംമുകൾ, കുളമട റോഡ് നവീകരണത്തിൻെറ പേരിൽ വെട്ടിപ്പൊളിച്ചതിൽ പ്രതിഷേധിച്ച് മടവൂർ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കട്ടിലുമായി സമരം സംഘടിപ്പിച്ചു. മാസങ്ങളായി റോഡിൻെറ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അധികാരികൾ കാണിക്കുന്ന അലംഭാവത്തിനും അനാസ്ഥക്കുമെതിരെയായിരുന്നു സമരം. റോഡിൻെറ ദുവരസ്ഥ സംബന്ധിച്ച് കഴിഞ്ഞദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. രാവിലെ 10ന് തകരപറമ്പിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ആർ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മിഥുൻ കൃഷ്ണൻ അധ്യക്ഷ തവഹിച്ചു. അനിൽ കുമാർ, എം.ജി മോഹൻദാസ്, ജിഹാദ് കല്ലമ്പലം, അഫ്സൽ മടവൂർ, മഖ്ദൂം തോളൂർ, ബിജു പി. ചന്ദ്രൻ, തകരപ്പറമ്പ് ചന്ദ്രൻ, എ.എം. ജാൻ, സജീവ് മുളവന, ധർമശീലൻ, അച്ചു സത്യദാസ്, എ.എം. ജാഫർ, അച്ചു ശിവകുമാർ, അഫ്സൽ, ആദിൽ എന്നിവർ നേതൃത്വം നൽകി.
Next Story