Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2020 11:59 PM GMT Updated On
date_range 28 Sep 2020 11:59 PM GMTകേരളത്തെ കലാപഭൂമിയാക്കാന്‍ ആസൂത്രിതനീക്കം -കോടിയേരി ബാലകൃഷ്ണന്
text_fieldsbookmark_border
blurb കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കുടുംബങ്ങൾക്ക് 49.5 ലക്ഷം രൂപയുടെ വീതം സഹായം കൈമാറി വെഞ്ഞാറമൂട്: ബി.ജെ.പിയെ കൂട്ടുപിടിച്ച് കേരളത്തെ കലാപഭൂമിയാക്കാനും ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണത്തെ ദുര്‍ബലപ്പെടുത്താനും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് ആസൂത്രിതനീക്കം നടത്തുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അഭിപ്രായപ്പെട്ടു. കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിൻെറയും മിഥിലാജിൻെറയും കുടുംബസഹായഫണ്ട് കൈമാറുന്ന ചടങ്ങിൻെറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നടന്ന ചില ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിലുണ്ടായ അപ്രതീക്ഷിത വിജയവും ചില സർവേകളില്‍ ഇടതുപക്ഷത്തിൻെറ തുടര്‍ഭരണം ഉണ്ടാകുമെന്നുമുള്ള റിപ്പോര്‍ട്ടുകളുമാണ് ഇത്തരമൊരു അവിശുദ്ധകൂട്ടിന് ഇവരെ ഒരേ കുടക്കീഴില് അണിനിരത്തിയത്. കൂടാതെ എല്ലാ കേന്ദ്ര ഏജന്‍സികളെയും ഇങ്ങോട്ട് വിളിച്ചുവരുത്തുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ നടപ്പാക്കിയതുപോലെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാകുമോ എന്നതാണ് ഇവരുടെ നോട്ടം. ഒരിക്കലും കേരളത്തിലെ ജനങ്ങള്‍ ഇത് അംഗീകരിക്കിെല്ലന്ന് ഇവര്‍ ഓര്‍ക്കണമെന്നും കോടിയേരി തുടര്‍ന്നുപറഞ്ഞു. കൊല്ലപ്പെട്ടവരുടെ കൂടുംബങ്ങള്‍ക്ക് 49.5 ലക്ഷം രൂപയുടെ വീതം സഹായം നൽകി. കൂടാതെ ഇരുവരുടെയും ഭാര്യമാര്‍ക്ക് ജോലിയും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും പാര്‍ട്ടി ഏറ്റെടുക്കുന്നതായി കോടിയേരി അറിയിച്ചു. ചടങ്ങില്‍ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അധ്യക്ഷനായിരുന്നു. ഡി.കെ. മുരളി എം.എല്‍.എ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം, അഡ്വ. സുധീര്‍ എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കോലിയക്കോട് കൃഷ്ണന്‍നായര്‍, എം. വിജയകുമാര്‍, ജില്ല കമ്മിറ്റി അംഗങ്ങളായ ബി.പി. മുരളി, മടവൂര്‍ അനില്‍, പി. ബിജു എന്നിവര്‍ പങ്കെടുത്തു. വെഞ്ഞാറമൂട് ഫോട്ടോ. VJD 2.jpg കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് കുടുംബസഹായഫണ്ട് കൈമാറ്റ ചടങ്ങ് കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു വെട്ടുവിള കോളനി ആക്രമണം. രണ്ടുപേര്‍ അറസ്റ്റില്‍ വെഞ്ഞാറമൂട്: വെട്ടുവിള കോളനിയില്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് പൊലീസ് ചാര്‍ജ് ചെയ്തിരുന്ന കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. നെല്ലനാട് വെട്ടുവിളയില്‍ വെട്ടുവിള പുത്തന്‍വീട്ടില്‍ ഷൈജു (24), ഇയാളുടെ സഹോദരന് ശ്യാം (19) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. മുന്‍വൈരാഗ്യത്തിൻെറ പേരില്‍ 10 പേരടങ്ങുന്ന സംഘം കോളനിയിലെത്തി അനിക്കുട്ടന്, ശരത്ചന്ദ്രന്, സുനില്‍, വിനീത് എന്നിവരെ വെട്ടിപ്പരിക്കേൽപിക്കുകയും സ്ത്രീകള്‍ ഉൾപ്പെടെ ഒട്ടനവധിപേരെ ആക്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് കേസ് ചാര്‍ജ് ചെയ്തതറിഞ്ഞ് ഒളിവില്‍ പോയ സംഘത്തില്‍പെട്ട എട്ടുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇവരെ പിടികൂടാനായില്ല. ഒളിവില്‍ കഴിഞ്ഞിരുന്ന ഷൈജുവും ശ്യാമും വീട്ടിലെത്തിയിട്ടുെണ്ടന്ന് കിട്ടിയ വിവരത്തിൻെറ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ വെട്ടുവിളയില്‍നിന്ന് ഇരുവരെയും പിടികൂടുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
Next Story