Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യക്തമാകുന്നത്​...

വ്യക്തമാകുന്നത്​ ആരോഗ്യവകുപ്പ്​ അധികൃതരുടെ പ്രാകൃത സമീപനം -വി.വി. രാജേഷ്​

text_fields
bookmark_border
തിരുവനന്തപുരം: വീണ് പരിക്കേറ്റതില്‍ ചികിത്സതേടി തിരുവനന്തപുരം ഗവ.​ മെഡിക്കല്‍ കോളേജില്‍ എത്തിയ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന് അവിടെവച്ച് കോവിഡ് ബാധിക്കുകയും അതിനുശേഷം മുറുവുകളില്‍ പുഴുവരിച്ച് ഡിസ്ചാര്‍ജ്് ചെയ്യപ്പെടുകയും ചെയ്ത സംഭവം ആരോഗ്യവകുപ്പ് അധികൃതരുടെ പ്രാകൃത സമീപനമാണ് കാണിക്കുന്നതെന്നും ബി.ജെ.പി ജില്ല പ്രസിഡൻറ്​ വി.വി. രാജേഷ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് നാഥനില്ലാത്ത അവസ്ഥയാണ്. ആബുലന്‍സില്‍ കോവിഡ് രോഗിയെ പീഡിപ്പിച്ചതും മെഡിക്കല്‍ കോളജിലെ അവസാന സംഭവവും കേരളത്തെ ലോകത്തിനുമുന്നില്‍ നാണം കെടുത്തിയിരിക്കുന്നു. അനില്‍കുമാറി​ൻെറ ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടൊപ്പം തന്നെ മതിയായ നഷ്​ടപരിഹാരം നല്‍കാനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി തയാറാകണമെന്നും ബി.ജെ.പി തിരുവനന്തപുരം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
Show Full Article
Next Story