Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​ത്രീത്വത്തിനെതിരായ...

സ്​ത്രീത്വത്തിനെതിരായ കടന്നാക്രമണം: കർശന നിയമനടപടി കൈക്കൊള്ളും- മുഖ്യമന്ത്രി *നിലവിലെ നിയമം പര്യാപ്​തമല്ലെങ്കിൽ നിയമനിർമാണവും ആലോചിക്കും

text_fields
bookmark_border
തിര​ുവനന്തപുരം: സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവർക്കെതിരെ കർക്കശമായ നിയമ നടപടി കൈക്കൊള്ളുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ നിയമ സാധ്യതകൾ അതിന് പര്യാപ്തമല്ലെങ്കിൽ തക്കതായ നിയമനിർമാണം ആലോചിക്കും. സ്​ത്രീകളെ ആക്ഷേപിച്ചതുമായി ബന്ധപ്പെട്ട്​ നിലവിൽ ഉയർന്ന പരാതിയിൽ സമഗ്ര അന്വേഷണത്തിനും നടപടിക്കും നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നിയമം കൈയിലെടുക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സഭ്യതയുടെയും മര്യാദയുടെയും മാനവികതയുടെ തന്നെയും പരിധിവിട്ട് സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. അവഹേളിക്കപ്പെട്ട വനിതകൾക്കൊപ്പമാണ് ഈ നാടി​ൻെറ വികാരം. ഇരകൾക്ക് നീതിലഭിക്കാനും മനോരോഗം പോലെ സ്ത്രീകൾക്കെതിരെ ഹീനമായ അധിക്ഷേപം ചൊരിഞ്ഞതിന് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story