Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒളിവിൽ കഴിഞ്ഞ പ്രതി...

ഒളിവിൽ കഴിഞ്ഞ പ്രതി അറസ്​റ്റിൽ

text_fields
bookmark_border
പോത്തൻകോട്: സംഘം ചേർന്ന് വിവിധയിടങ്ങളിൽ അക്രമം നടത്തുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേരെ പല സ്ഥലങ്ങളിലായി ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്തശേഷം ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ പോത്തൻകോട് പൊലീസ് അറസ്​റ്റു ചെയ്തു. കാട്ടായിക്കോണം പേരുത്തല അശ്വതിഭവനിൽ അരുണപ്പൻ എന്ന അരുൺകുമാർ (29) ആണ് അറസ്​റ്റിലായത്. സംഘം ചേർന്ന് മദ്യപിച്ച് പരസ്യമായി ചീത്തവിളിച്ചതിനെ ചോദ്യം ചെയ്ത അയൽവാസിയായ കുമാറിനെ സംഘം ചേർന്ന് മർദിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്ത കേസിലാണ് ഇപ്പോൾ അറസ്​റ്റിലായത്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ പോത്തൻകോട് എസ്.ഐ അജീഷ് വി.എസി​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്​റ്റ്​ചെയ്തത്.
Show Full Article
TAGS:
Next Story