Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭാര്യയെയും മകനെയും...

ഭാര്യയെയും മകനെയും തള്ളി റോഡിലേക്ക് തെറിപ്പിച്ച ഭർത്താവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു

text_fields
bookmark_border
വട്ടിയൂർക്കാവ്: ബൈക്ക് യാത്രക്കിടെ ഭാര്യയെയും ഏഴു വയസ്സുകാരൻ മകനെയും തള്ളി റോഡിലേക്ക് തെറിപ്പിച്ച ഭർത്താവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു. വട്ടിയൂർക്കാവ് നെട്ടയം പോളിടെക്നിക്കിന് സമീപം പാപ്പാട് സ്വദേശി ആ​േൻറാ(38)യാണ് അറസ്​റ്റിലായത്. വെള്ളിയാഴ്ച രാത്രി നെട്ടയത്തിന് സമീപത്തായിരുന്നു സംഭവം. കുടുംബസമേതം ബൈക്കിൽ യാത്ര ചെയ്യവെ ഇയാൾ ഭാര്യയെയും ഏഴ് വയസ്സുള്ള മകനെയും തള്ളി താഴെയിടുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ഇരുവരുടെയും തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റു. സംഭവത്തി​ൻെറ അടിസ്ഥാനത്തിൽ ഭാര്യ വട്ടിയൂർക്കാവ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്​റ്റ്​ ചെയ്തത്. മാനസികമായും ശാരീരികമായും ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story