Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭൂമി പോക്കുവരവിന്​...

ഭൂമി പോക്കുവരവിന്​ വിസമ്മതിച്ച്​ ഉ​േദ്യാഗസ്ഥർ; നാലുവർഷമായി ഒാഫിസ്​ കയറിയിറങ്ങി കുടുംബം

text_fields
bookmark_border
തിരുവനന്തപുരം: പോക്കുവരവിന്​ നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാതെ ഉദ്യോഗസ്ഥർ തുടരുന്ന അനാസ്ഥമൂലം നാലുവർഷമായി കുടുംബം താലൂ​േക്കാഫിസ്​ കയറിയിറങ്ങുന്നു. ചെങ്കോട്ടുകോണം സ്വദേശികളായ സോഫിയയും നദിയയുമാണ് സ്ഥലം പോക്കുവരവ് ചെയ്ത് തണ്ടപ്പേര് മാറ്റാന്‍ താലൂ​ക്കോഫിസില്‍ അലയുന്നത്​. കരമനയിലുള്ള അഞ്ചേമുക്കാല്‍ സൻെറ്​ സ്ഥലം ഇവരുടെ മാതാവ്​ നസീമാബീവി മക്കള്‍ക്ക് ഇഷ്​ടദാനമായി നല്‍കിയതാണ്​. 2006ല്‍ മൂത്തമകള്‍ സോഫിയക്കും 2016ല്‍ ഇളയമകള്‍ നദിയക്കും സ്ഥലം നല്‍കി. സോഫിയയുടെ സ്ഥലം 2006ല്‍തന്നെ പോക്കുവരവ് ചെയ്ത് തണ്ടപ്പേര്‍ മാറ്റി കരമടച്ചു. എന്നാല്‍, 2016ല്‍ നദിയയുടെ രേഖകള്‍ ശരിയാക്കുന്നതിന്​ വില്ലേജ് ഓഫിസിൽ എത്തിയപ്പോഴാണ് 6.4 സൻെറ് സ്ഥലം ഇപ്പോഴും നസീമാബീവിയുടെ പേരിലാണെന്ന് അറിയുന്നത്. റീസർവേ രേഖകളിൽ മാതാവി​ൻെറ പേരുതന്നെ വീണ്ടും രേഖപ്പെടുത്തിയതുകൊണ്ടാണ്​ ഇതെന്നാണ്​ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. തുടര്‍ന്ന് രണ്ടുപേരുടെ പേരിലേക്കുമായി മാറ്റാന്‍ താലൂ​േക്കാഫിസിൽ 2016ൽ അപേക്ഷ നല്‍കി. എന്നാല്‍, 2018 വരെ നടപടി ഉണ്ടായില്ല. പലതവണ തൈക്കാട് വില്ലേജോഫിസിലും താലൂ​േക്കാഫിസിലും കയറിയിറങ്ങി മടുത്തതോടെ കലക്ടര്‍ക്ക് പരാതി നല്‍കി. കലക്ടര്‍ വിഷയത്തില്‍ ഇടപെടുകയും അടിയന്തര നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ട​ും ഉദ്യോഗസ്ഥർ നിസ്സംഗത തുടർന്നു. 6.4 സൻെറിലായി രണ്ട് വീടുകള്‍ ഇരുവര്‍ക്കുമായുണ്ട്. സ്ഥലം പോക്കുവരവ് ചെയ്ത് കിട്ടാത്തതിനാല്‍ റേഷന്‍ കാര്‍ഡ് ശരിയാക്കാനോ വീട്ടിലേക്ക് വൈദ്യുതി- വെള്ളം കണക്​ഷന്‍ എടുക്കാനോ സാധിച്ചിട്ടില്ല. രേഖകള്‍ ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് റവന്യുമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് സോഫിയയും നദിയയും. സർവേ നടത്തിയ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകാത്താണ് പോക്കുവരവിന്​ തടസ്സമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story