Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2020 11:58 PM GMT Updated On
date_range 26 Sep 2020 11:58 PM GMTകര്‍ഷകവിരുദ്ധ കരിനിയമം പിന്‍വലിക്കുംവരെ കോണ്‍ഗ്രസ് പോരാട്ടം നടത്തും -മുല്ലപ്പള്ളി
text_fieldsbookmark_border
നെടുമങ്ങാട്: കര്‍ഷകവിരുദ്ധ കരിനിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുംവരെ കോണ്‍ഗ്രസ് പോരാട്ടം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര സര്‍ക്കാറിൻെറ കര്‍ഷക ദ്രോഹ ബില്ലിനെതിരെ കെ.പി.സി.സി ആഹ്വാനപ്രകാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കേരളത്തിലുടനീളം നടക്കുന്ന പ്രതിഷേധ സമരത്തിൻെറ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം അരുവിക്കരയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപറേറ്റ് താല്‍പര്യം സംരക്ഷിക്കാനും കുത്തകകളെ താലോലിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നിയമം നടപാക്കിയത്. പാര്‍ലമൻെറിനെ നോക്കുകുത്തിയാക്കിയാണ് നരേന്ദ്ര മോദി ഈ കരിനിയമം പാസാക്കിയത്. അധികാരത്തില്‍ എത്തിയത് മുതല്‍ കര്‍ഷക വിരുദ്ധ സമീപനമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിന് ഒടുവിലത്തെ ഉദാഹരണമാണ് ഈ കരിനിയമം. ജനാധിപത്യ താല്‍പര്യങ്ങള്‍ക്ക് കടകവിരുദ്ധമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് കൃഷിയാണ്. കോവിഡ് കാലത്തും പോലും നമ്മുടെ രാജ്യത്ത് പട്ടിണി മരണങ്ങള്‍ ഇല്ലാതിരുന്നത് കര്‍ഷകൻെറ കഠിനാധ്വാനം കൊണ്ടാണ്. അത് നരേന്ദ്ര മോദി മറന്നിട്ടാണ് കര്‍ഷക താല്‍പര്യം പരിഗണിക്കാതെ ഇത്തരമൊരു കരിനിയമം പാസാക്കിയതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കെ.പി.സി.സി വൈസ് പ്രസിഡൻറ് ശരത്‌ചന്ദ്ര പ്രസാദ്, ജനറല്‍ സെക്രട്ടറിമാരായ പാലോട് രവി, മണക്കാട് സുരേഷ്, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍, കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറിമാരായ പി.എസ്. പ്രശാന്ത്, ബി.ആര്‍.എം. ഷഫീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. Photo: NDD photo
Next Story