Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2020 11:58 PM GMT Updated On
date_range 24 Sep 2020 11:58 PM GMTപൊലീസ് ഉദ്യോഗസ്ഥനും കോവിഡ്
text_fieldsbookmark_border
കാട്ടാക്കട: നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ ഗ്രേഡ് എസ്.ഐക്കു പിന്നാലെ സ്ഥിരീകരിച്ചു. സമീപത്തുള്ള കള്ളിക്കാട് വില്ലേജ് ഒാഫിസിലെ രണ്ടു ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ നെയ്യാര്‍ഡാമിലെ പൊലീസ് സ്റ്റേഷൻെറയും വില്ലേജ് ഒാഫിസിലെയും പ്രവര്‍ത്തനം താറുമാറായി. വില്ലേജ് ഒാഫിസര്‍ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥര്‍ മാത്രമാണ് വില്ലേജ് ഒാഫിസ് കൈകാര്യം ചെയ്യുന്നത്. ഇതോടെനികുതി അടക്കാനെത്തുന്നവര്‍ വരെ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. എസ്.ഐയുടെ സമ്പർക്ക പട്ടികതന്നെ വിപുലമായിരിക്കെ നെയ്യാർ ഡാം സ്റ്റേഷനിൽ പകരം സംവിധാനം ഉണ്ടാക്കാതെ നിലവിലെ ഉദ്യോഗസ്ഥരെതന്നെ വിവിധ ഡ്യൂട്ടികളിൽ ചുമതല നൽകുന്നത് ആശങ്കയുണ്ടാകുന്നുണ്ട്. പകരം ആളുകൾ ഇല്ലാത്തതുകൊണ്ടുതന്നെ പേരിനു രണ്ടോ മൂന്നോ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട് എന്ന വിവരം ഉണ്ട്. സ്റ്റേഷനുമായി ബന്ധപ്പെട്ടിട്ടുളള പൊതുജനങ്ങൾ എത്രയും വേഗം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് സ്വയം നിരീക്ഷണത്തിൽപോകേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
Next Story