Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2020 11:58 PM GMT Updated On
date_range 24 Sep 2020 11:58 PM GMTനിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: നഗരത്തില്‍ അടഞ്ഞുകിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ഒാട്ടോ ജിതിൻ എന്ന ജിതിന്‍ റൊണാള്‍ഡ് (20) മെഡിക്കൽ കോളജ് പൊലീസിൻെറ പിടിയിലായി. ഉള്ളൂർ ഗ്രാമം ഭാഗത്ത് ഒരുവീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലും പോങ്ങുംമൂട് ജങ്ഷന് സമീപം കിന്‍ഡര്‍ ഗാര്‍ഡന്‍ പൊളിച്ച് മോഷണം നടത്തിയ കേസിലുമാണ് ജിതിനെ അറസ്റ്റ് ചെയ്തത്. പകല്‍ സമയങ്ങളില്‍ പൂട്ടിക്കിടക്കുന്ന വീടുകള്‍ നോക്കിെവച്ചശേഷം രാത്രിയില്‍ ഒരുസംഘമായി വന്ന് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഈ കേസിലെ കൂട്ടുപ്രതികളെ നേരത്തേതന്നെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മെഡിക്കല്‍ കോളജ് പരിധിയില്‍ മോഷണം നടത്തിയിരുന്ന അതേ കാലയളവില്‍തന്നെ വഞ്ചിയൂര്‍ സ്റ്റേഷന് പരിധിയിലും ഇയാളുടെ നേതൃത്വത്തില്‍ മോഷണങ്ങള്‍ നടത്തിയിരുന്നു. മെഡിക്കൽ കോളജ്, വഞ്ചിയൂര്‍ തുടങ്ങി സിറ്റിയിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. മോഷണത്തിലൂടെ ലഭിക്കുന്ന പണം മദ്യത്തിനും മയക്കുമരുന്നിനും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. മെഡിക്കൽ കോളജ് എസ്.എച്ച്.ഒ ഹരിലാല്‍, എസ്.ഐ പ്രശാന്ത്, എസ്.സി.പി രഞ്ജിത്, സി.പി. പ്രതാപന്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
Next Story