Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2020 11:58 PM GMT Updated On
date_range 24 Sep 2020 11:58 PM GMTജീവനക്കാെരയും അധ്യാപകെരയും പണിമുടക്കിലേക്ക് തള്ളിവിടരുത് - ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: നിർബന്ധിത സാലറികട്ട് വീണ്ടും അടിച്ചേൽപിച്ച് ജീവനക്കാെരയും അധ്യാപകെരയും പണിമുടക്കിലേക്ക് തള്ളിവിടരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെറ്റോയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനുമുന്നിൽ നടന്ന മോചനമുന്നേറ്റ സംരക്ഷണസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസ്, ആരോഗ്യം, റവന്യൂ, പഞ്ചായത്ത്, ഫയർഫോഴ്സ് തുടങ്ങിയ വകുപ്പിലെ ജീവനക്കാർ അധികസമയം പ്രവൃത്തിയെടുത്ത് രോഗപ്രതിരോധപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. മറ്റു പല സംസ്ഥാനങ്ങളിലും അവർക്ക് ഇൻസൻെറിവ് നൽകിയിട്ടുണ്ട്. ഇവിടെ അത് നൽകുന്നില്ല. മാത്രമല്ല ഒരുപ്രാവശ്യം ശമ്പളം പിടിച്ചെടുത്ത ശേഷം വീണ്ടും അത് ആവർത്തിക്കുന്നത് ഒരുകാരണവശാലും ന്യായീകരിക്കാനാവില്ല. സെറ്റോ ചെയർമാൻ ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം. സലാഹുദ്ദീൻ, വി.കെ. അജിത്ത്കുമാർ, എസ്. രവീന്ദ്രൻ, കെ. വിമലൻ, ആർ. അരുൺകുമാർ, എം.എസ്. ജ്യോതിഷ്, അനിൽ എം. ജോർജ്, രമേഷ് എം. തമ്പി, അബ്ദുൽ കലാം, ഡോ. അനിൽ കുമാർ, സന്തോഷ് കുമാർ, രാജീവ് ബി.യു, അനിൽ കുമാർ, ജേക്കബ്സൺ, ടി.ഒ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Next Story