Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2020 11:58 PM GMT Updated On
date_range 24 Sep 2020 11:58 PM GMTജഗന് ആഗ്രഹം ജഗന് കമ്പ്യൂട്ടർ എൻജിനീറാകാൻ
text_fieldsbookmark_border
കൊട്ടാരക്കര: കേരള എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ ഒന്നാം റാങ്കിൻെറ തിളക്കത്തിലാണ് കൊട്ടാരക്കര സ്വദേശി എം.ജെ. ജഗൻ. കൊട്ടാരക്കര നീലേശ്വരം കാരുണ്യനഗറിൽ ബി. മോഹനൻെറയും ജയ സി. തങ്കത്തിൻെറയും ഇളയമകനാണ്. ചങ്ങനാശ്ശേരി തെങ്ങണ ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ്. പാലാ ബ്രില്യൻസിലായിരുന്നു എൻട്രൻസ് പരിശീലനം. ഗണിതം ഇഷ്ടവിഷയമായ ജഗന് കമ്പ്യൂട്ടർ എൻജിനീയറാകാനാണ് താൽപര്യം. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിലും പ്ലസ് ടുവിനും 98 ശതമാനം മാർക്ക് നേടിയിരുന്നു. പഠനവിഷയങ്ങൾ മനസ്സിലാക്കി വീണ്ടും പഠിക്കുന്നതായിരുന്നു രീതി. അതുമൂലമാണ് എൻട്രൻസിന് ഉന്നതവിജയം കൈവരിക്കാൻ കഴിഞ്ഞതെന്ന് ജഗൻ പറഞ്ഞു. കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറായി വിരമിച്ച മോഹനനും മാതാവ് ജയയും മകന് പൂർണപിന്തുണയുമായി കൂടെയുണ്ടായിരുന്നു. സഹോദരൻ എം.ജെ. ജവഹർ ബൈജു ആപ്സിൽ ജീവനക്കാരനാണ്. സഹോദരി എം.ജെ. മായ ഗോകുലം മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് വിദ്യാർഥിനിയും.
Next Story