Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sept 2020 5:28 AM IST Updated On
date_range 25 Sept 2020 5:28 AM ISTസംയുക്ത സമരസമിതിയുടെ കർഷകപ്രതിഷേധം ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: കാർഷികമേഖലയെ പൂർണമായും കോർപറേറ്റുകൾക്ക് തീറെഴുതുന്നവിധം നിയമവിരുദ്ധമായി കേന്ദ്രസർക്കാർ പാസാക്കിയെടുത്ത കാർഷിക ബില്ലുകൾ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച മണ്ഡലം കേന്ദ്രങ്ങളിലും കേന്ദ്രഗവൺമൻെറ് ഒാഫിസുകൾക്കുമുന്നിലും സത്യാഗ്രഹ സമരം നടത്തും. തിരുവനന്തപുരത്ത് രാജ്ഭവനുമുന്നിൽ നടക്കുന്ന സത്യഗ്രഹം അഖിലേന്ത്യ കിസാൻസഭ വൈസ്പ്രസിഡൻറ് എസ്. രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. എ.ഐ.കെ.എസ് ദേശീയ സെക്രട്ടറി സത്യൻ മൊകേരി അധ്യക്ഷതവഹിക്കും. ജില്ലയിൽ കഴക്കൂട്ടം, മംഗലപുരം, ആറ്റിങ്ങൽ, വർക്കല, കിളിമാനൂർ, വെഞ്ഞാറമൂട്, ആര്യനാട്, നെടുമങ്ങാട്, മലയിൻകീഴ്, മാറനല്ലൂർ, വെള്ളറട, പാറശ്ശാല, നെയ്യാറ്റിൻകര, വെങ്ങാനൂർ, പാപ്പനംകോട് എന്നിവിടങ്ങളിലും കേന്ദ്ര ഒാഫിസുകൾക്കുമുന്നിലും സത്യാഗ്രഹ സമരം നടക്കും. കോവിഡ്-19 പ്രോട്ടോേകാൾ പാലിച്ച് 100 കർഷകർ സമരത്തിൽ പങ്കെടുക്കും. രാവിലെ 10 മുതൽ 12 വരെയാണ് സത്യഗ്രഹ സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story