Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2020 11:58 PM GMT Updated On
date_range 24 Sep 2020 11:58 PM GMTകെ.പി.സി.സിയിൽ അർഹരും ദലിതരും പുറത്ത് –കെ.ഡി.എഫ്
text_fieldsbookmark_border
കൊല്ലം: കെ.പി.സി.സി പുനഃസംഘടനയിലൂടെ ജംബോ കമ്മിറ്റി വന്നിട്ടും അർഹരായവരെയും ദലിത് - ആദിവാസി വിഭാഗങ്ങളെയും പുറത്താക്കുന്ന സമീപനമാണ് കോൺഗ്രസ് നേതൃത്വം കൈക്കൊണ്ടതെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറും കെ.പി.സി.സി മുൻ എക്സിക്യൂട്ടിവ് അംഗവുമായ പി. രാമഭദ്രൻ. ജാതി- മത സമവാക്യങ്ങളും പ്രാതിനിധ്യ സന്തുലനവും പാലിക്കപ്പെടുന്നതിനു പകരം പാർശ്വവർത്തിേപ്രമവും ഗ്രൂപ് താൽപര്യങ്ങളും മാനദണ്ഡമായതുകൊണ്ടാണ് അർഹരായവർ പുറന്തള്ളപ്പെട്ടത്. 225 പേരെങ്കിലും നിലവിൽ കെ.പി.സി.സി എക്സിക്യൂട്ടിവിൽ ഉണ്ടാകും. ഇത്രയേറെ ആളുകളെ എടുത്തിട്ടും പട്ടികജാതി - പട്ടികവർഗ വിഭാഗത്തിലെ ജനപിന്തുണയുള്ള നേതാക്കളെ പാടെ ഒഴിവാക്കി. ഇതിനെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി സോണിയാ ഗാന്ധിക്ക് കത്ത് നൽകിയത് തൻെറ പാർശ്വവർത്തികളെ തിരുകിക്കയറ്റുന്നതിനാണ്. ഏഴുതവണ എം.പിയും കേന്ദ്രമന്ത്രിയുമായ അദ്ദേഹം ദലിതർക്കുവേണ്ടി എന്തുചെയ്തുവെന്ന് വെളിപ്പെടുത്തണം. വനിതകൾക്കും ആനുപാതികമായ പ്രാതിനിധ്യം നൽകുന്നതിൽ ഗുരുതര വീഴ്ചവന്നിട്ടുണ്ട്. ഈ അവസ്ഥക്ക് മാറ്റമുണ്ടായില്ലെങ്കിൽ കോൺഗ്രസ് വൻനാശത്തിലേക്ക് പതിക്കും.
Next Story