Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജി. കാർത്തികേയൻ സ്മാരക...

ജി. കാർത്തികേയൻ സ്മാരക മന്ദിരം തുറന്നു

text_fields
bookmark_border
ആര്യനാട്: കേരളത്തിലെ ആദ്യത്തെ സാമൂഹിക സുരക്ഷാ സമുച്ചയമായ . പാവപ്പെട്ട ജനങ്ങളുടെ സാമൂഹിക സുരക്ഷക്ക്​ പ്രയോജനകരമാകുന്ന നിരവധി സംവിധാനങ്ങൾ ഒരു കുടക്കീഴിൽ സജ്ജമാക്കിയാണ് മന്ദിരനിർമാണം നടത്തിയത്. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ താഴത്തെനിലയിൽ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പകൽവീട്, ബഡ്സ് സ്കൂൾ, വനിത വിശ്രമമുറികൾ, വൃദ്ധർക്ക് വേണ്ടിയുള്ള റിക്രിയേഷൻ ക്ലബ് എന്നിവയും ഒന്നാം നിലയിൽ പാലിയേറ്റിവ് കെയർ സൻെറർ, ഫിസിയോതെറപ്പി സൻെറർ, ഡിജിറ്റൽ ലൈബ്രറി, കമ്യൂണിറ്റി ഹാൾ, രണ്ടാം നിലയിൽ മിനി കോൺഫറസ്‌ ഹാൾ, വനിത സ്വയം തൊഴിൽ യൂനിറ്റ്, തൊഴിൽ പരിശീലനകേന്ദ്രം, മൂന്നാം നിലയിൽ വിഡിയോ കോൺഫറസ്‌ ഹാൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മെഡിക്കൽ കോളജിലും ശ്രീചിത്രയിലും ആർ.സി.സിയിലും നേരിട്ട് ബന്ധപ്പെടാനുള്ള ഇൻഫർമേഷൻ സൻെററും ആരംഭിക്കും. സ്മാരക മന്ദിരം മന്ത്രി കെ.കെ. ഷൈലജ ഉദ്ഘാടനം ചെയ്തു. അടൂർപ്രകാശ് എം.പി പകൽവീട് ബഡ്സ് സ്കൂൾ ഇൻഫർമേഷൻ സൻെററുകളുടെ ഉദ്ഘാടനവും കെ.എസ്. ശബരീനാഥൻ എം.എൽ.എ കോൺഫറൻസ് ഹാളുകളുടെയും ഡിജിറ്റൽ ലൈബ്രറിയുടെയും ഉദ്ഘാടനവും നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹൻ, ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. നാസറുദീൻ എന്നിവർ സംസാരിച്ചു. കാപ്​ഷൻ ard സാമൂഹികസുരക്ഷാ സമുച്ചയമായ ജി. കാർത്തികേയൻ സ്മാരകമന്ദിരം
Show Full Article
Next Story