Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2020 12:00 AM GMT Updated On
date_range 23 Sep 2020 12:00 AM GMTഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു
text_fieldsbookmark_border
നാഗർകോവിൽ: ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കുരുന്തൻകോട് സ്വദേശിയും ആശാരിവിളയിൽ താമസക്കാരനുമായ രാജശേഖരനാണ് (43) ചൊവ്വാഴ്ച പുലർച്ചെ ഭാര്യ തങ്കത്തെ (37) വെട്ടിക്കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. പുലർച്ചെ ബഹളംകേട്ട് തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടന്ന മക്കളാണ് സംഭവം നേരിട്ട് കണ്ടത്. ഇവർ തൊട്ടടുത്ത വീട്ടുകാരെ വിളിച്ച് കൊണ്ട് വരുന്നതിനിടയിലാണ് രാജശേഖരൻ ആത്മഹത്യ ചെയ്തത്. തെങ്ങുകയറ്റ തൊഴിലാളിയായ രാജശേഖരന് തൊഴിൽ കുറഞ്ഞതോടെ ഭാര്യ തങ്കം സമീപത്തെ കശുവണ്ടി ഫാക്ടറിയിൽ പണിക്ക് പോയതോടെ തുടങ്ങിയ കുടുംബകലഹമാണ് കൊലപാതകത്തിലും ആത്മഹത്യയിലും അവസാനിച്ചത്. ഇരണിയൽ പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു. പത്തും ഒമ്പതും വയസ്സുള്ള രണ്ട് കുട്ടികളാണ് ദമ്പതികൾക്കുള്ളത്.
Next Story