Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംവരണത്തിൽ സർക്കാർ...

സംവരണത്തിൽ സർക്കാർ അട്ടിമറി നടത്തുന്നു -വെൽഫെയർ പാർട്ടി

text_fields
bookmark_border
തിരുവനന്തപുരം: ദലിത്​, ആദിവാസി, മുസ്​ലിം, ഈഴവ തുടങ്ങിയ വിവിധ പിന്നാക്ക സമുദായങ്ങളുടെ പി.എസ്​.സി നിയമനങ്ങളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും സംസ്​ഥാന സർക്കാർ ബോധപൂർവം സംവരണ അട്ടിമറി നടത്തുകയാണെന്ന് സംസ്ഥാന പ്രസിഡൻറ് ഹമീദ്​ വാണിയമ്പലം. പട്ടികജാതി-വർഗ വിഭാഗങ്ങളുടെ നൂറുകണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കു​േമ്പാഴും സ്പെഷൽ റിക്രൂട്ട്മൻെറിന്​ വിമുഖത കാട്ടുന്നു. സംവരണ സമുദായങ്ങളെ പിന്തള്ളി സാമ്പത്തിക സംവരണം നടപ്പാക്കാനാണ് സർക്കാർ ഉത്സാഹം കാണിക്കുന്നത്. നരേന്ദ്രൻ കമീഷൻ ചൂണ്ടിക്കാട്ടിയ പിന്നാക്ക സമുദായങ്ങളുടെ സംവരണ നഷ്്​ടത്തെ കൂടുതൽ രൂക്ഷമാക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാറി​േൻറത്​. കെ.എ.എസിലും കാലിക്കറ്റ് സർവകലാശാല അധ്യാപക നിയമനത്തിലുമടക്കം തുടരുന്ന അട്ടിമറി സംവരണ സമുദായങ്ങളോടുള്ള വഞ്ചനയാണ്. സവർണ സമുദായങ്ങളെ പ്രീണിപ്പിച്ചും വോട്ട്​ ബാങ്ക് ലക്ഷ്യംവെച്ചും സർക്കാർ നടത്തുന്ന നീക്കങ്ങൾ ജനാധിപത്യസമൂഹം തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story