Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2020 11:58 PM GMT Updated On
date_range 22 Sep 2020 11:58 PM GMTകോൺഗ്രസ് പ്രതിഷേധം
text_fieldsbookmark_border
കിളിമാനൂർ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽനിന്ന് അർഹതപ്പെട്ട വോട്ടർമാരുടെ പേരുവിവരങ്ങൾ ഒഴിവാക്കുന്നതിനെതിരെ മടവൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധസമരം സംഘടിപ്പിച്ചു. മടവൂർ, പുലിയൂർക്കോണം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഇ. റിഹാസ് ഉദ്ഘാടനം ചെയ്തു. എം.ജി. മോഹൻദാസ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വ. എം.എം. താഹ, അഡ്വ. രവീന്ദ്രൻ ഉണ്ണിത്താൻ, കെ. ധർമശീലൻ, ഹസീന. എ, മിഥുൻ കൃഷ്ണ, അനിൽകുമാർ സീമന്തപുരം, സജീന .എസ്, എ. നവാസ്, എ.എം. ജാൻ, കുറിച്ചിയിൽ സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ചിത്രം: KMR Pho-22 - 1 a.jpg മടവൂർ പഞ്ചായത്ത് ഓഫിസ് പടിക്കൽ നടന്ന ധർണ
Next Story