Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2020 11:58 PM GMT Updated On
date_range 22 Sep 2020 11:58 PM GMTതലസ്ഥാനത്ത് ലോക്ഡൗൺ പരിഗണനയിലില്ല ^മുഖ്യമന്ത്രി
text_fieldsbookmark_border
തലസ്ഥാനത്ത് ലോക്ഡൗൺ പരിഗണനയിലില്ല -മുഖ്യമന്ത്രി തിരുവനന്തപുരം: കോവിഡ് കേസുകൾ കുതിച്ചുയരുന്നുണ്ടെങ്കിലും തലസ്ഥാനത്ത് ലോക്ഡൗൺ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി. മാനദണ്ഡങ്ങൾ പാലിക്കാതെ സമരത്തിനിറങ്ങുന്നവർക്ക് ഇത്തരം ഇടപെടലുകൾ സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബോധ്യമുണ്ടാകണം. വ്യാപനത്തോത് ഉയരുകയാണ്. കൃത്യമായ തിരിച്ചറിവോടെ പ്രവർത്തിക്കണം. സമരം നടത്തുന്നവർക്ക് മാത്രമല്ല, ക്രമസമാധാന ചുമതലയുള്ള പൊലീസുകാർക്കും േരാഗബാധയുണ്ടാകാം. മുതിർന്ന പൊലീസുകാരടക്കം രോഗഗബാധിതരാകുന്നുമുണ്ട്. സമരത്തെ നേരിടുേമ്പാൾ പൊലീസുകാർക്ക് ശാരീരിക അകലം പാലിക്കലൊന്നും പ്രായോഗികമല്ല. ചിലയിടങ്ങളിൽ അമിതമായ ബലപ്രയോഗവും കാണുന്നു. നാടിനോട് താൽപര്യമുള്ളവരാണ് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും. തിരിച്ചറിവോടെ പ്രവർത്തിക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story