Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഹാസമാധി ആചരണം...

മഹാസമാധി ആചരണം കോലത്തുകരയിൽ

text_fields
bookmark_border
തിരുവനന്തപുരം: ശ്രീനാരായണഗുരു രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ ഗുരുവിൻെറ 93ാമത് മഹാസമാധി ദിനാചാരണം 21ന് രാവിലെ 6.25 നുള്ള പ്രഭാതപൂജക്കൾക്കുശേഷം ഗുരുമന്ദിരത്തിൽ തുടങ്ങുന്ന അഖണ്ഡനാമ ജപയജ്ഞത്തോടെ ആരംഭിക്കും. മഹാസമാധിപൂജകൾ ക്ഷേത്രതന്ത്രി സുദർശനൻ ചന്ദ്രമംഗലത്തിൻെറയും ക്ഷേത്രം മേൽശാന്തി ജി സഞ്ജിത്ദായനന്ദ​ൻെറയും മുഖ്യകാർമികത്വത്തിൽ നടക്കും. ഗുരുദേവകൃതികളുടെ പാരായണം, ഗുരുദേവ കീർത്തനങ്ങളുടെ ആലാപനം എന്നിവയും നടക്കും. കോവിഡ് 19‍ൻെറ പശ്ചാത്തലത്തിൽ നിലവിലുള്ള സർക്കാർ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും പൂജകളും ചടങ്ങുകളും നടത്തുക. ഭക്തജനങ്ങളുടെ പ്രവേശനം പൂർണ നിയന്ത്രണത്തിലായിരിക്കും. ഉച്ചക്ക് ഒന്നിന്​ കഞ്ഞിവിതരണം നടക്കും. വൈകുന്നേരം 3.30ന് ആരംഭിക്കുന്ന മഹാസമാധിപൂജകൾ നാലോടെ അവസാനിക്കുമെന്ന് ക്ഷേത്രസമാജം സെക്രട്ടറി എസ്. സതീഷ്ബാബു അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story