Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമത്സ്യവിപണനകേന്ദ്രം...

മത്സ്യവിപണനകേന്ദ്രം ഉപേക്ഷിക്കപ്പെട്ട നിലയില്‍; പാഴായത്​ രണ്ടരക്കോടി

text_fields
bookmark_border
വെഞ്ഞാറമൂട്: ആഘോഷപൂര്‍വം ഉദ്ഘാടനം ചെയ്ത മത്സ്യവിപണനകേന്ദ്രം ഉപേക്ഷിക്കപ്പെട്ട നിലയില്‍. പൊതുഖജനാവിലെ രണ്ടരക്കോടി രൂപ നഷ്​ടത്തില്‍ കലാശിച്ചു. നെല്ലനാട് പഞ്ചായത്തി​ൻെറ കീഴിലുള്ള വെഞ്ഞാറമൂട് ചന്തയില്‍ ഫിഷറീസ് ​െഡവലപ്‌മൻെറ്​ കോര്‍പറേഷന്‍ രണ്ടരക്കോടി രൂപ മുടക്കി നിർമിച്ച അന്തർദേശീയ നിലവാരത്തിലുള്ള മത്സ്യവിപണനകേന്ദ്രമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ തുടരുന്നത്. പല പ്രദേശങ്ങളില്‍നിന്നുമായി ഒട്ടനവധി വാഹനങ്ങളില്‍ ഇവിടെ മത്സ്യമെത്താറുണ്ട്. ഇവയുടെ ലേലവും മൊത്തവിതരണവും ചില്ലറ വിൽപനയുമൊക്കെയായി നൂറ് കണക്കിന് പേരാണ് ചന്തയെ ആശ്രയിച്ച് കഴിയുന്നത്​. എന്നാല്‍, വിൽക്കാതെവരുന്ന മത്സ്യങ്ങളോ വിൽപനക്കുശേഷം ബാക്കിവരുന്നവയോ കേടുകൂടാതെ സൂക്ഷിക്കാന്‍ സംവിധാനം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഫിഷറീസ് ​െഡവലപ്‌മൻെറ്​ കോർപറേഷന്‍ ചന്തയില്‍ അന്തർദേശീയ നിലവാരത്തിലുള്ള മത്സ്യവിപണനകേന്ദ്രം എന്ന ആശയവുമായി മുന്നോട്ടുവരുന്നത്. 2013ല്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചു. 2014ല്‍ നിർമാണം പൂര്‍ത്തിയായ വിപണനകേന്ദ്രം അന്നത്തെ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്​തു. പിന്നീട് ഈ സ്ഥാപനത്തി​ൻെറ നടത്തിപ്പ് അവകാശം പഞ്ചായത്തിന് കൈമാറി. എന്നാല്‍ അഞ്ചുവര്‍ഷം പിന്നിട്ടിട്ടും സ്ഥാപനം തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ നടപടിയുണ്ടായില്ല. വെഞ്ഞാറമൂട് ഫോട്ടോ. vjd - vjd market.jpg വെഞ്ഞാറമൂട് ചന്തയില്‍ ഉദ്ഘാടനം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ടനിലയില്‍ തുടരുന്ന മത്സ്യ വിപണനകേന്ദ്രം
Show Full Article
Next Story