Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്കൈ ചാരിറ്റബിൾ...

സ്കൈ ചാരിറ്റബിൾ ട്രസ്​റ്റ്​ ധനസഹായം കൈമാറി

text_fields
bookmark_border
കിളിമാനൂർ: പള്ളിക്കൽ കൊക്കോട്ടുകോണം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈ ചാരിറ്റബിൾ ട്രസ്​റ്റ്​ കാഞ്ഞിരപ്പള്ളിയിലുള്ള നിർധന കുടുംബത്തിന് 6,31,500 രൂപയുടെ ധനസഹായം കൈമാറി. രണ്ടുമാസം മുമ്പ് സൗദിയിൽ ഹൃദയാഘാതംമൂലം മരിച്ച കഞ്ഞിരപ്പള്ളി സ്വദേശി കൊച്ചുണ്ണി സുലൈമാ​ൻെറ കുടുംബത്തിനാണ് ധനസഹായം കൈമാറിയത്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബത്തി​ൻെറ ആശ്രയവും പ്രതീക്ഷയുമായിരുന്നു സുലൈമാൻ. നാട്ടിൽ അവധിക്ക്​ വന്ന് മടങ്ങി ആറുമാസം പിന്നിടു​േമ്പാഴായിരുന്നു മരണം. ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം വാടകവീട്ടിലാണ് താമസിക്കുന്നത്. സ്കൈ ചാരിറ്റബിൾ ട്രസ്​റ്റ്​ എക്സിക്യൂട്ടിവ് അംഗം ഷാനവാസ് തോട്ടത്തിലി​ൻെറ നേതൃത്വത്തിൽ സൗദിയിൽ സുലൈമാൻ ജോലി ചെയ്​തിരുന്ന കമ്പനിയിലെ ജീവനക്കാരടക്കം സ്വരൂപിച്ച തുകയാണ് കൈമാറിയത്​. സ്കൈ ചാരിറ്റബിൾ ട്രസ്​റ്റ്​ ചെയർമാൻ ആലുംമൂട്ടിൽ അസബറി​​ൻെറയും ജനറൽ സെക്രട്ടറി അൻവർ പള്ളിക്കലി​​ൻെറയും നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ എത്തിയാണ്​ തുക നൽകിയത്​. പി.സി. ജോർജ്​ എം.എൽ.എ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ്​ ഷക്കീല നാസർ, വാർഡ് മെംബർ ബീന, ട്രസ്​റ്റ്​ എക്സിക്യൂട്ടിവ് അംഗങ്ങളായ നൗഷാദ് കൊടിയിൽ, റിയാസ് തോട്ടത്തിൽ, ജിയാസ്, സുദീർ ഖാൻ, ട്രഷറർ ബദർ സമാൻ എന്നിവരും പങ്കെടുത്തു. കുടുംബ സഹായ ഫണ്ട് വിദേശത്ത് നിന്ന് സ്വരൂപിക്കുന്നതിന് ഫർഷാദ്, തോമസ്, അഖിൽ, രാജേഷ്, ജിതിൻ, അഷ്​റഫ് മാറഞ്ചേരി, ഭാർഗവൻ പിള്ള, രാഹുൽ ഗോപാൽ, ലതീഫ്, മനു, സാലിഹ് മുസ്തഫ എന്നിവരാണ്​ നേതൃത്വം നൽകിയത്​.
Show Full Article
Next Story