Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅമ്പലത്തറ യു.പി...

അമ്പലത്തറ യു.പി സ്‌കൂളിന് പുതിയ കെട്ടിടം

text_fields
bookmark_border
അമ്പലത്തറ: 105 വർഷം പഴക്കമുള്ള അമ്പലത്തറ യു.പി സ്‌കൂളിൽ നഗരസഭ നിർമിക്കുന്ന പുതിയ സ്‌കൂൾ കെട്ടിടത്തി​ൻെറ ശിലാസ്ഥാപനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. കാലപ്പഴക്കം ചെന്ന കെട്ടിടം പൂർണമായും പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടം പണിയുന്നത്. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒര​ു കോടി 63 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. മൂന്ന് നിലകളിലായി 5650 സ്ക്വയർ ഫീറ്റിൽ നിർമിക്കുന്ന പുതിയ കെട്ടിടം 15 ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ ലാബ്, ഡെയ്‌നിങ്​ ഹാൾ എന്നിവ ഉൾക്കൊള്ളുന്നതാണ്. തീരദേശമേഖലകളിൽ നിന്നുൾപ്പെടെയുള്ള നിരവധി സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന വലിയ ഉണർവാകും. ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, എസ്. പുഷ്പലത, എസ്. ഗീതാകുമാരി, ഹെഡ്മിസ്ട്രസ് എസ്. ലതാകുമാരി എന്നിവർ പങ്കെടുത്തു. Ambalathara UPS (2) Ambalathara UPS (1)
Show Full Article
Next Story