Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2020 11:59 PM GMT Updated On
date_range 13 Sep 2020 11:59 PM GMTജലീലിനുനേരെ കൊല്ലത്ത് പ്രതിഷേധം; വാഹനം തടയാനും ശ്രമം
text_fieldsbookmark_border
കൊല്ലം: തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മന്ത്രി കെ.ടി. ജലീലിൻെറ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ്-യുവമോർച്ച പ്രതിഷേധം. പലയിടത്തും പൊലീസ് ലാത്തിവീശി. പാരിപ്പള്ളിയിൽ മന്ത്രിയുടെ വാഹനം തടയാനും ശ്രമം നടന്നു. മന്ത്രിയുടെ വാഹനം പാരിപ്പള്ളി ജങ്ഷനിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് മുന്നിലെത്തിയപ്പോൾ അവിടെ കാത്തുനിന്ന യുവമോർച്ചക്കാർ മന്ത്രി രാജിെവക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് അവരുടെ വാഹനം റോഡിന് കുറുകെയിട്ട് തടയുകയായിരുന്നു. ഡിവൈഡർ അവസാനിക്കുന്ന ഭാഗത്താണ് തടഞ്ഞത്. രാത്രി ഒമ്പതോടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായി റോഡിൽ വാഹനം കണ്ട ൈഡ്രവർ വാഹനം വെട്ടിത്തിരിച്ചപ്പോൾ മന്ത്രിയുടെ വാഹനം പൈലറ്റ് വാഹനത്തിൽ തട്ടി. പൊലീസ് ഉടൻതന്നെ യുവമോർച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും മന്ത്രിയുടെ യാത്രക്ക് അവസരമൊരുക്കുകയും ചെയ്തു. പ്രതിഷേധക്കാരെത്തിയ നാല് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണപുരത്ത് യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധമുണ്ടായി. കരുനാഗപ്പള്ളിയിൽ യുവമോർച്ചപ്രവർത്തകർ കരിങ്കൊടി കാട്ടാൻ ശ്രമിച്ചു. ചവറയിലും കരിങ്കൊടി പ്രതിഷേധമുണ്ടായി. കൊട്ടിയത്തും ചാത്തന്നൂരിലും കരിങ്കൊടി പ്രതിഷേധത്തിനുശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. വിവിധയിടങ്ങളിൽ യുവമോർച്ച പ്രവർത്തകരെ മർദിച്ചതായും പരാതിയുണ്ട്. മന്ത്രിക്കുനേരെ പ്രതിഷേധമുണ്ടാകുമെന്ന വിവരത്തെത്തുടർന്ന് ദേശീയപാതയിലുടനീളം കനത്ത പൊലീസ് സന്നാഹമായിരുന്നു ഒരുക്കിയത്. പലയിടത്തും വാഹനം തടഞ്ഞാണ് മന്ത്രിയുടെ വാഹനവ്യൂഹത്തിന് വഴിയൊരുക്കിയത്. എട്ടരയോടെയാണ് മന്ത്രിയുടെ വാഹനവ്യൂഹം ജില്ല പിന്നിട്ടത്.
Next Story