Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിളിമാനൂർ മേഖലയിൽ...

കിളിമാനൂർ മേഖലയിൽ കോവിഡ്​ രോഗികൾ വർധിക്കുന്നു

text_fields
bookmark_border
കിളിമാനൂർ: കിളിമാനൂർ ​​േബ്ലാക്ക് പഞ്ചായത്തിനു കീഴിൽ കോവിഡ് പോസിറ്റിവ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഒറ്റദിവസം മേഖലയിലെ രണ്ടു പഞ്ചായത്തുകളിൽ മാത്രം 15 പേർക്ക് കോവിഡ് പോസിറ്റിവായി. അതിൽ 12 പേരും പുളിമാത്ത് പഞ്ചായത്തിൽപെട്ടവരാണ്​. ശനിയാഴ്ചത്തെ കോവിഡ് പോസിറ്റിവ് ഫലത്തിൽ രോഗ ഉറവിടം വ്യക്തമല്ലാത്തവരും വന്നതോടെ ആരോഗ്യ വിഭാഗവും ആശങ്കയിലാണ്. പുളിമാത്ത് പഞ്ചായത്തിൽപെട്ട കാരേറ്റ് സ്വദേശി (അഞ്ച്​), കാട്ടുംപുറം സ്വദേശി, കാരേറ്റ് സ്വദേശി (20), താളിക്കുഴി സ്വദേശി (14), താളിക്കുഴി സ്വദേശി (64), കാട്ടുംപുറം സ്വദേശി (9), തളിക്കുഴി സ്വദേശി (42), കൊടുവഴന്നൂർ സ്വദേശി (52), കാട്ടുംപുറം സ്വദേശി (30), കാരേറ്റ്​ സ്വദേശി (54), കൊടുവഴന്നൂർ സ്വദേശി (52), കൊടുവഴന്നൂർ സ്വദേശി (43), കിളിമാനൂർ സ്വദേശി (21) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കിളിമാനൂർ സ്വദേശികളായ രണ്ടുപേരുടെ രോഗ ഉറവിടം വ്യക്തമല്ല.
Show Full Article
TAGS:
Next Story