Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹിന്ദി ദിനാചരണം

ഹിന്ദി ദിനാചരണം

text_fields
bookmark_border
കിളിമാനൂർ: ദേശീയ ഹിന്ദി ദിനമായി ആചരിക്കുന്നതി​ൻെറ ഭാഗമായി വിദ്യാർഥികൾക്കും അധ്യാപകർക്കും ഹിന്ദി പരിപാടികൾ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ കിളിമാനൂർ ബി.ആർ.സി സംഘടിപ്പിക്കും. 14 മുതൽ 28 വരെ നീളുന്ന ഹിന്ദി പക്ഷാചരണമായാണ് പരിപാടികൾ നടത്തുക. രചന വിഭാഗങ്ങളിൽ മൻകി ബാത്, കഥ, കവിത, ഉപന്യാസം, പോസ്​റ്റർ രചന, പ്രസംഗം, പദ്യംചൊല്ലൽ, ദേശ ഭക്തിഗാനം, ഭക്ഷ്യമേള, പ്രദർശനം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്​. കിളിമാനൂർ ഉപജില്ലയിൽ ആരംഭിച്ച പരിപാടി സമഗ്ര ശിക്ഷാ കേരളം ജില്ല കോഒാഡിനേറ്റർ എൻ. രത്നകുമാറി​ൻെറ നിർദേശപ്രകാരം ജില്ലയിലെ മറ്റ് 12 ബി.ആർ.സികളിലും വ്യാപിപ്പിച്ചിട്ടുണ്ട്​. മികച്ച സൃഷ്​ടികൾ ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിൻ തയാറാക്കും. ബി.ആർ.സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ഇവ പ്രസിദ്ധപ്പെടുത്തും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റും നൽകും. പരിപാടികളിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: brckilimanoor@gmail.com അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് ഉദ്ഘാടനം കിളിമാനൂർ: കിളിമാനൂർ മുളയ്ക്കലത്തുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്​, ഫിറ്റ്നസ് സൻെറർ, നടപ്പാത എന്നിവയുടെ ഉദ്ഘാടനം 15ന് രാവിലെ 11.30ന് നടക്കും. മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. ബി.സത്യൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story