Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസെർവറിന്​ ശേഷിയില്ല;...

സെർവറിന്​ ശേഷിയില്ല; ആധാരം അപ്​ലോഡിങ്​​ നിർത്തി - പോക്കുവരവ്​ സ്​തംഭിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കൊട്ടിഗ്​ഘോഷിച്ച്​ തുടങ്ങിയ ആധാരം ഒാൺലൈൻ അപ്​ലോഡിങ്​​ സംവിധാനം രജിസ്​ട്രേഷൻ വകുപ്പ്​ നിർത്തിവെച്ചു. സെർവറിന്​ ശേഷിയില്ലെന്നാണ്​ പറയുന്ന ന്യായം. ഇതോടെ കൈമാറ്റം രജിസ്​റ്റർ ചെയ്യുന്ന ആധാരങ്ങളുടെ ഓൺലൈൻ പോക്കുവരവ് സ്​തംഭനത്തിലായി. രജിസ്​റ്റർ ചെയ്തുവാങ്ങുന്ന ഭൂമി പോക്കുവരവ് ചെയ്ത് നികുതി അടച്ചുകിട്ടുന്നതിനായി ഇനി ഉടമകൾ ബുദ്ധിമുട്ടും. സെർവറിന് ശേഷിയില്ലാത്തതിനാൽ ആധാരങ്ങൾ സ്​കാൻ ചെയ്ത് അപ്​ലോഡ് ചെയ്യേണ്ടതില്ലെന്നാണ്​ രജിസ്​റ്ററിങ് ഉദ്യോഗസ്ഥർക്ക് വകുപ്പിൽനിന്ന്​ ലഭിച്ച നിർദേശം. രജിസ്​റ്റർ ചെയ്യുന്ന ആധാരങ്ങൾ അതേ ദിവസംതന്നെ സ്​കാൻ ചെയ്ത് അപ്​ലോഡ് ചെയ്യുന്ന സംവിധാനം ഇൗ വർഷം ജനുവരി ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്​. എന്നാൽ ഓണാവധി കഴിഞ്ഞ് ഒാഫിസുകൾ തുറന്നതോടെ ആധാരങ്ങളുടെ രജിസ്​േട്രഷൻ ക്രമാതീതമായി വർധിച്ചു. പല സബ് രജിസ്​ട്രാർ ഒാഫിസുകളിലും ആധാരങ്ങൾ അപ്​ലോഡ് ചെയ്യുന്നതിന് ബുദ്ധിമുട്ടായി. പിന്നാലെയാണ്​ അപ്​ലോഡിങ്​ നിർത്തിവെക്കാൻ നിർദേശം വന്നത്. ഇതുകാരണം ഓണത്തിനുശേഷം രജിസ്​റ്റർ ചെയ്ത പല ആധാരങ്ങളുടെ ഓൺലൈൻ പോക്കുവരവും നിലച്ചു. രജിസ്​റ്റർ ചെയ്യുന്ന പ്രമാണങ്ങൾ തൽക്കാലം സ്​കാൻ ചെയ്ത് കമ്പ്യൂട്ടറിൽ സുരക്ഷിതമായി സൂക്ഷിക്കാനാണ് നിർദേശം. വേണ്ടത്ര കമ്പ്യൂട്ടറുകൾ ഇല്ലാതെ ബുദ്ധിമുട്ടുകയാണ് പല സബ് രജിസ്​ട്രാർ ഒാഫിസുകളും. ഇൗ പ്രതിസന്ധി നിലനിൽക്കുേമ്പാഴാണ്​ ആധാരങ്ങൾ സ്​കാൻ ചെയ്ത് കമ്പ്യൂട്ടറുകളിൽ സൂക്ഷിക്കാനുള്ള നിർദേശം. ചില ഒാഫിസുകളിൽ വൈദ്യുതി പോയാൽ രജിസ്​േട്രഷൻതന്നെ നിലക്കുന്ന സ്ഥിതിയാണ്. ഇതിനിടെ, കോവിഡി​ൻെറ പേരിൽ ദിവസം രജിസ്​റ്റർ ചെയ്യാവുന്ന ആധാരങ്ങളുടെ എണ്ണം 15 ആക്കി നിജപ്പെടുത്തി. ദിവസവും 40ലേറെ ആധാരങ്ങൾ രജിസ്​റ്റർ ചെയ്തിരുന്ന ഒാഫിസുകളിൽ ഇതോടെ ഇടപാടുകാർ ബുദ്ധിമുട്ടിലായി. എസ്​. വിനോദ് ചിത്ത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story