Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2020 11:58 PM GMT Updated On
date_range 12 Sep 2020 11:58 PM GMTതലസ്ഥാനത്ത് മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് ഓൺലൈൻ പെൺവാണിഭം: സംഘം പിടിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: നഗരത്തിൽ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് വാടകവീട്ടില്‍ പെൺവാണിഭം നടത്തിവന്ന സംഘം പിടിയിലായി. കുമാരപുരം സ്വദേശി ബാലു (50), ഗൗരീശപട്ടം സ്വദേശി വിജയ് മാത്യു (24), ശംഖുംമുഖം സ്വദേശിനി (54), പൂന്തുറ സ്വദേശിനി (32), പോത്തന്‍കോട് സ്വദേശി സച്ചിന്‍ (21), വിഴിഞ്ഞം സ്വദേശി ഇന്‍ഷാദ് (22), വെങ്ങാനൂര്‍ സ്വദേശി മനോജ് (24), പ്ലാമൂട് സ്വദേശി അനന്തു (21), പൗഡിക്കോണം സ്വദേശി അമല്‍ (26) എന്നിവരാണ് പിടിയിലായത്. നടത്തിപ്പുകാരും ഇടപാടുകാരുമായ ഒമ്പതുപേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റുചെയ്തതെന്ന് ഐ.ജിയും സിറ്റി പൊലീസ് കമീഷണറുമായ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. അറസ്റ്റിലായവരിൽ ബാലുവും വിജയ് മാത്യുവുമാണ് പ്രധാന നടത്തിപ്പുകാര്‍. പിടിയിലായ സ്ത്രീകള്‍ ഇവരുടെ സഹായികളാണ്. ആര്‍.സി.സിയിലെ രോഗികൾക്ക് മുറി വാടകക്ക് കൊടുക്കാനെന്ന വ്യാജേന മെഡിക്കൽകോളജിനുസമീപം എട്ടുമുറികളുള്ള രണ്ടുനില വീട് വാടകക്കെടുത്താണ് പെൺവാണിഭം നടത്തിവന്നത്. ഇടപാടുകരോട് മെഡിക്കൽ കോളജ് ജങ്ഷനില്‍ എത്തിയ ശേഷം ഫോണില്‍ വിളിക്കാന്‍ ആവശ്യപ്പെടുകയും സംഘാംഗങ്ങൾ അവരെ കൂട്ടിക്കൊണ്ടുപോകുകയുമാണ് ചെയ്യുന്നത്. പൊലീസ് നടത്തിയ റെയ്ഡില്‍ 80,900 രൂപയും കണ്ടെടുത്തു. സൈബര്‍ സിറ്റി അസി. കമീഷണര്‍ അനില്‍കുമാറിനുലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐ പ്രശാന്ത്, സിവിൽ െപാലീസ് ഒാഫിസർമാരായ രഞ്ജിത്ത്, പ്രതാപന്‍, വിനീത്, സിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story