Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയാത്രക്കാർ...

യാത്രക്കാർ ആവശ്യപ്പെടുന്നിടത്തെല്ലാം നിർത്തുന്ന ബസ്​ സർവിസുകളുടെ എണ്ണം കൂട്ടി

text_fields
bookmark_border
തിരുവനന്തപുരം: സ്​റ്റോപ്പുകൾ പരിഗണിക്കാതെ യാത്രക്കാർ ആവശ്യപ്പെടുന്ന സ്​ഥലങ്ങളിൽ നിർത്തുന്ന കെ.എസ്​.ആർ.ടി.സി അൺ ലിമിറ്റഡ് സ്​റ്റോപ്​ ഓർഡിനറി സർവിസുകളുടെ എണ്ണം കൂട്ടി. പേരൂർക്കട-നെടുമങ്ങാട്​, പാലോട്​-മടത്തറ റൂട്ടുകളിൽ ആരംഭിച്ച സർവിസുകൾ യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ്​ വർധിപ്പിച്ചത്​. വെള്ളിയാഴ്​ച ഇവ സർവിസ്​ ആരംഭിച്ചു​. കോവിഡ്​ പ്രതിസന്ധിയുടെ കാലത്ത്​ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാണ്​ ഒാർഡിനറി സർവിസുകളിലെ പുതിയ പരീക്ഷണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ്​ ഇവ കൂടുതൽ നിരത്തിലെത്തിയത്​. ഇതിൽ കൂടുതൽ തലസ്​ഥാന ജില്ലയിലാണ്​. താരതമ്യേന ബസുകൾ കുറഞ്ഞ മലബാർ ജില്ലകളിൽ അൺലിമിറ്റഡ് സ്​റ്റോപ്​ സർവിസുകൾ തൽക്കാലം വേ​ണ്ടതില്ലെന്നാണ്​ തീരുമാനം. പുതിയ റൂട്ടുകളും സർവിസുകളുടെ എണ്ണവും ഇങ്ങനെ കാട്ടാക്കട-നെയ്യാറ്റിൻകര-പട്യാക്കാല (6) വെള്ളറട-മാരായമുട്ടം-നെയ്യാറ്റിൻകര (2) വെള്ളറട-ചെമ്പൂർ-കാട്ടാക്കട (1) ആര്യനാട്-മീനാങ്കൽ-നെടുമങ്ങാട് (2) വെള്ളനാട്-നെടുമങ്ങാട്-കാട്ടാക്കട (4) പാപ്പനംകോട്-കിഴക്കേകോട്ട-മലയം/പൊറ്റയിൽ-പേയാട്-കിഴക്കേകോട്ട (1) പാപ്പനംകോട്-കിഴക്കേകോട്ട-കരമന-പേയാട്-മലയിൻകീഴ്-മച്ചേൽ-കിഴക്കേകോട്ട (1) പാപ്പനംകോട്-കിഴക്കേകോട്ട-കരമന-പേയാട്-വിളപ്പിൽശാല-ഉറിയാക്കോട്-കാട്ടാക്കട (1) വികാസ്ഭവൻ-മെഡി. കോളജ്-മണ്ണന്തല-വട്ടപ്പാറ-കണക്കോട്-വെമ്പായം-വികാസ്ഭവൻ (4) പേരൂർക്കട-നെടുമങ്ങാട്-വട്ടപ്പാറ-കുറ്റ്യാണി-പോത്തൻകോട് (1) കിഴക്കേകോട്ട-പേരൂർക്കട-കല്ലയം-വട്ടപ്പാറ-കുറ്റ്യാനി-പോത്തൻകോട് (2) നെടുമങ്ങാട്-പേരൂർക്കട (3) പാലോട്-മടത്തറ (2) വെഞ്ഞാറമൂട്-പോത്തൻകോട് (1) വെഞ്ഞാറമ്മൂട്-പോത്തൻകോട്-ചന്തവിള-കഴക്കൂട്ടം (1) കിളിമാനൂർ-ആറ്റിങ്ങൽ-കടക്കൽ-മടത്തറ (1) കിളിമാനൂർ-പാരിപ്പള്ളി (1) കിളിമാനൂർ-കല്ലറ-പാരിപ്പള്ളി (1) ആറ്റിങ്ങൽ-കഴക്കൂട്ടം-ചിറയിൻകീഴ് (2) ആറ്റിങ്ങൽ-കഴക്കൂട്ടം (എൻ.എച്ച്​) (1) പോത്തൻകോട്-പെരുമാതുറ (2) തിരുവല്ലം-മെഡിക്കൽ കോളജ്-ഉള്ളൂർ-പുലയനാർകോട്ട (1) ചാത്തന്നൂർ-കൊട്ടിയം-കല്ലമ്പലം (2)
Show Full Article
Next Story