Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2020 11:58 PM GMT Updated On
date_range 12 Sep 2020 11:58 PM GMTബംഗാൾ ഉൾക്കടലിൽ ന്യൂനമർദം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത
text_fieldsbookmark_border
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ അടുത്ത 12 മണിക്കൂറിൽ പുതിയ ന്യൂനമർദം രൂപംകൊള്ളുമെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ആന്ധ്ര തീരത്തിനടുത്ത് രൂപംകൊള്ളുന്ന ന്യൂനമർദത്തിൻെറ സഞ്ചാരപാത നിർണയിച്ചിട്ടില്ല. എങ്കിലും ന്യൂനമർദത്തിൻെറ ഭാഗമായി കേരളത്തിൽ വരുംദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. തെക്ക് പടിഞ്ഞാറൻ മൺസൂൺ സജീവമായതോടെ വടക്കൻ കേരളത്തിൽ കഴിഞ്ഞ 48 മണിക്കൂറിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇന്ന് കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മി.മീറ്റർ മുതൽ 204.4 മി.മീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകൾ യെല്ലോ അലർട്ടിലാണ്. ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ താഴ്ന്നപ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരപ്രദേശങ്ങളിൽ 2.5 മുതൽ 2.7 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു. കടലാക്രമണ സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Next Story