Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2020 5:28 AM IST Updated On
date_range 13 Sept 2020 5:28 AM ISTകോവിഡ് ലക്ഷണങ്ങൾ സമാനം, കണ്ടെത്തൽ സങ്കീർണം കോവിഡ് രോഗികളിൽ ഇനി ക്ഷയരോഗപരിശോധനയും
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് ബാധിതരിൽ വിട്ടുമാറാതെ രോഗലക്ഷങ്ങൾ നീളുന്നവരെ ക്ഷയരോഗ പരിശോധനക്ക് വിധേയമാക്കാൻ ആരോഗ്യവകുപ്പിൻെറ നിർദേശം. കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് ക്ഷയരോഗത്തിനും. കോവിഡിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ക്ഷയരോഗ സാധ്യത തിരിച്ചറിയാതിരിക്കുകയും ചെയ്യുന്നത് അപകടാവസ്ഥക്ക് കാരണമാകുമെന്നതാണ് ആരോഗ്യവകുപ്പിൻെറ അടിയന്തര നിർദേശത്തിന് കാരണം. കോവിഡ് രോഗികളിൽ രണ്ടാഴ്ചയോ അതിൽ കൂടുതലോ നീളുന്ന പനി, ചുമ, ഭാരക്കുറവ്, രാത്രി ഉറക്കത്തിലെ വിയർക്കൽ എന്നിവയുള്ളവരെയാണ് ക്ഷയപരിശോധനക്ക് വിധേയമാക്കുന്നത്. ക്ഷയരോഗത്തിന് കാരണമാകുന്ന മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് ശരീരത്തിൽ പ്രവേശിച്ചാൽ സാവധാനത്തിലാണ് ലക്ഷണങ്ങൾ പ്രകടമാക്കുക. ക്ഷയരോഗികളിലെ കോവിഡ് പകർച്ച സങ്കീർണമായ ശാരീരികാവസ്ഥക്ക് ഇടയാക്കുെമന്നും പഠനങ്ങളുണ്ട്. പ്രായാധിക്യം, പോഷകാഹാരക്കുറവ്, ഗുരുതര ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, പ്രതിരോധ ശേഷിയില്ലായ്മ എന്നിങ്ങനെ കോവിഡ് ബാധക്ക് അനുകൂലമായ സാഹചര്യങ്ങൾ തന്നെയാണ് ക്ഷയത്തിനും. 2025ഒാടെ ക്ഷയരോഗത്തെ പൂർണമായും സംസ്ഥാനത്തുനിന്ന് നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുേമ്പാഴാണ് കോവിഡ് ബാധയുണ്ടാകുന്നത്. ജലദോഷപ്പനിക്കാരിൽ കോവിഡ് പരിശോധന നടത്തണമെന്നത് നേരത്തെ തന്നെ ആരോഗ്യവകുപ്പിൻെറ പരിഷ്കരിച്ച പരിശോധന മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ക്ഷയരോഗ ലക്ഷണങ്ങളുള്ള ജലദോഷപ്പനിക്കാരെ ക്ഷയരോഗ പരിശോധനക്ക് വിധേയമാക്കണമെന്നാണ് പുതിയ നിർദേശം. സി.ബി നാറ്റ്, ട്രൂനാറ്റ് പരിശോധനകളാണ് ക്ഷയരോഗ നിർണയത്തിന് നടത്തുന്നത്. കോവിഡ് നെഗറ്റീവായവരിൽ ജലദോഷപ്പനി 14 ദിവസത്തിൽ കൂടുതൽ തുടരുന്നുണ്ടെങ്കിൽ ഇവർക്കും പരിശോധന വേണം. ഇത്തരക്കാരെ നിരീക്ഷിക്കുന്നതിന് പ്രാഥമിക-കുടുംബ-സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ആശുപത്രികൾ വഴിയും സംവിധാനമുണ്ടാക്കണം. കോവിഡ് രോഗികളെ ക്ഷയ പരിശോധനക്കായി ടി.ബി സൻെററുകളിലേക്ക് മാറ്റേണ്ടതില്ല. നിലവിലെ കോവിഡ് സംവിധാനം വഴി സാമ്പിൾ ശേഖരിച്ച് ക്ഷയരോഗ പരിശോധനക്ക് അയക്കണമെന്നും നിർദേശങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story