Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസ്​‌ സ്‌റ്റേഷന്‍...

പൊലീസ്​‌ സ്‌റ്റേഷന്‍ ഉപരോധിച്ചു

text_fields
bookmark_border
വെള്ളറട: പരാതിക്കാരനെ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മർദി​െച്ചന്നാരോപിച്ച് ദക്ഷിണേന്ത്യന്‍ നാടാര്‍ സംഘടനയുടെ നേതൃത്വത്തില്‍ . വെള്ളിയാഴ്​ച രാവിലെ 10ന് പതിനഞ്ചോളം വരുന്ന പ്രവര്‍ത്തകര്‍ പ്രകടനമായിട്ടാണ് സ്​റ്റേഷന് മുന്നിലെത്തിയത്. വെള്ളറട-ആര്യന്‍കോട്-മാരായമുട്ടം-നരുവാംമൂട് പൊലീസ്​ സ്​റ്റേഷനുകളില്‍ നി​െന്നത്തിയ വന്‍ പൊലീസ്​ സംഘം ഗേറ്റ് പൂട്ടിയിട്ടു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ സ്​റ്റേഷന് മുന്നില്‍നിന്ന് ഉപരോധിച്ചു. ഉപരോധസമരം ഡി.​െഎ.എൻ.എസ്​ ചെയര്‍മാന്‍ പുന്നക്കാട് ജോയി ഉദ്​ഘാടനം ചെയ്തു. വര്‍ക്കിങ്​ പ്രസിഡൻറ്​ നിര്‍മലദാസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചാകുഴി ജീവന്‍ നിവാസില്‍ രാജനെ അകാരണമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് പൊലീസ്​‌ സ്‌റ്റേഷന്‍ ഉപരോധം. രാജ​ൻെറ വീടിന് സമീപത്തെ മതില്‍കെട്ടില്‍ തകര ഷീറ്റ് സ്​ഥാപിച്ചതിനെ ചെല്ലി സമീപ വസ്തു ഉടമയുമായി ഉണ്ടായ പരാതിയാണ് പൊലീസ്​ അതിക്രമത്തിന് കാരണം. പൊലീസ്​ അതിക്രമണത്തിനെതിരേ റൂറല്‍ എസ്.പിക്കും പരാതി നല്‍കിയിട്ടും നീതിലഭിക്കാത്തതിനാലാണ് പൊലീസ്​ സ്​​േറ്റഷന്‍ ഉപരോധിക്കാന്‍ കാരണമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
Show Full Article
Next Story