Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2020 11:58 PM GMT Updated On
date_range 10 Sep 2020 11:58 PM GMTനിയന്ത്രണങ്ങളില്ല; കോവിഡ് രോഗികൾ വർധിക്കുന്നു
text_fieldsbookmark_border
നെയ്യാറ്റിൻകര: നിയന്ത്രണങ്ങൾ ഇല്ലാതായേതാടെ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ കോവിഡ് പോസിറ്റിവ് രോഗികളുടെ എണ്ണം വർധിക്കുന്നു. രോഗികളുടെ എണ്ണം വർധിക്കുന്ന സ്ഥലങ്ങളിൽ പോലും കണ്ടെയ്ൻമൻെറ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നില്ല. രോഗം കൂറഞ്ഞിരുന്നപ്പോൾ സ്വീകരിച്ചിരുന്ന കർശന നടപടികൾ രോഗ വ്യാപനമുണ്ടായിരിക്കെ നടപ്പാക്കാത്ത സാഹചര്യമാണ്. കണ്ടെയ്ൻമൻെറ് സോണുകൾ നിശ്ചയിക്കുന്നത് പലപ്പോഴും അശാസ്ത്രീയമാണെന്ന ആക്ഷേപവും ഉയരുന്നു. നിയന്ത്രണങ്ങൾ അയഞ്ഞതോടെ സമ്പർക്കപ്പട്ടികയിൽപെട്ടവരടക്കം പുറത്തിറങ്ങുന്ന സ്ഥിതിയാണ് പല സ്ഥലങ്ങളിലും. ടെസ്റ്റ് നടത്തിയാൽ പോസിറ്റിവാകുമെന്ന് ഭയന്ന് പലരും ടെസ്റ്റിന് തയാറാകുന്നുമില്ല. പനിയും മറ്റ് രോഗലക്ഷണങ്ങളുമുള്ളവർ ആശുപത്രിയിൽ പോകാതെ സ്വയം ചികിത്സ നടത്തുന്ന സാഹചര്യമാണ്.
Next Story