Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിവാഹത്തിൽനിന്ന്​...

വിവാഹത്തിൽനിന്ന്​ പിന്മാറിയതിനെ തുടർന്ന്​ ആത്മഹത്യ: യുവാവ്​ റിമാൻഡിൽ

text_fields
bookmark_border
കൊട്ടിയം: ഉറപ്പിച്ച ശേഷം വിവാഹത്തിൽനിന്ന്​ വരൻ പിന്മാറിയതിനെ തുടർന്ന്​ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ അറസ്​റ്റിലായ പള്ളിമുക്ക് ഇക്ബാൽ നഗർ സ്വദേശി ഹാരിഷിനെ റിമാൻഡ്​​ ചെയ്ത് ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്​റ്റഡിയിൽ വാങ്ങാൻ പൊലീസ് നടപടി ആരംഭിച്ചു. ആത്മഹത്യ ചെയ്ത യുവതിയെയുംകൊണ്ട് ഹാരിഷ് പോയ സ്ഥലങ്ങളിൽ തെളിവെടുക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്, ബംഗളൂരു എന്നിവിടങ്ങളിൽ പോയതായാണ് വിവരം. ജമാഅത്തി​ൻെറ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നിനാണ്​ 25കാരിയായ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. നിലവിലെ അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. പെൺകുട്ടിയുടെ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ ലഭിച്ച ശേഷമാകും പൊലീസ് വിശദ അന്വേഷണം നടത്തുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story