Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വാതന്ത്ര്യസമര...

സ്വാതന്ത്ര്യസമര പോരാളികളുടെ പേര്​ പിൻവലിക്കരുതെന്ന്​ എം.പിമാരുടെ യോഗം

text_fields
bookmark_border
തിരുവനന്തപുരം: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്​ലിയാരുടെയും പേരുകള്‍ ഉള്‍പ്പെട്ടതി‍ൻെറ പേരില്‍ സ്വാതന്ത്ര്യസമര പോരാളികളുടെ നിഘണ്ടുവിലെ അഞ്ചാം വാള്യം പിന്‍വലിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കേരളത്തിലെ എം.പിമാരുടെ യോഗം ​െഎകകണ്​ഠ്യേന കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പാർലമൻെറ്​ സമ്മേളനത്തിന്​ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിലാണ്​ സംസ്ഥാനത്തി​ൻെറ പൊതുവികാരം ഉയർന്നത്​. 1857 മുതല്‍ 1947 വരെ സ്വാതന്ത്ര്യസമരത്തില്‍ പ്രധാന പങ്ക് വഹിച്ചവരുടെ നിഘണ്ടുവാണ് സാംസ്കാരിക മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നത്. മലബാര്‍ കലാപത്തിലെ പോരാളികളുടെ​ പേര്​ ഉൾപ്പെടുത്തിയതിനെതിരെ കേരളത്തിലെ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം അടുത്ത കാലത്ത് രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടേതടക്കം ദക്ഷിണേന്ത്യക്കാരുടെ വിവരങ്ങളടങ്ങിയ ഭാഗം മന്ത്രാലയം വെബ് സൈറ്റില്‍നിന്ന് നീക്കിയത്. സ്വാതന്ത്ര്യസമര പോരാളികളെ നിന്ദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. എം.പിമാർക്ക്​ സംസ്ഥാന സർക്കാർ നൽകിയ അജണ്ടയിൽ ഇല്ലാതിരുന്ന വിഷയം സി.പി.​െഎ പ്രതിനിധി ബിനോയ്​ വിശ്വമാണ്​ യോഗത്തി​ൻെറ ശ്രദ്ധയിൽപെടുത്തിയത്​. 1921ലെ പോരാട്ടത്തിൽ രക്തസാക്ഷികളായവരുടെ പേര്​ നിഘണ്ടുവിൽനിന്ന്​ നീക്കിയത്​ ശരിയല്ലെന്ന്​ ബിനോയ്​ വിശ്വം പറഞ്ഞു. ഇതിനെതിരെ സംസ്ഥാനം കേന്ദ്ര സർക്കാറിനോടും ഇന്ത്യൻ ചരിത്ര ഗവേഷണ സമിതിയോടും (​െഎ.സി.എച്ച്​.ആർ) പ്രതിഷേധം അറിയിക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം കുറച്ചുകൂടി പഠിച്ചശേഷം പ്രതികരിച്ചാൽ പോരേയെന്ന്​ കോൺഗ്രസിലെ ബെന്നി ​െബഹനാൻ അഭിപ്രായപ്പെട്ടു. എന്നാൽ, വാഗൺ ട്രജഡിയെക്കുറിച്ച്​ ഇനി എന്താണ്​ പഠിക്കാനുള്ളതെന്നും അത്​ സ്വാതന്ത്ര്യ സമരത്തി​ൻെറ ഭാഗമല്ലേയെന്നും ബിനോയ്​ ചോദിച്ചു. അക്കാര്യത്തിൽ തനിക്ക്​ തർക്കമില്ലെന്ന്​ ബെന്നി​ ​െബഹനാൻ പ്രതികരിച്ചു. ​വിഷയം സംസ്ഥാനത്തി​ൻെറ അജണ്ടയിൽ ഉൾപ്പെടുത്തുകയും ഉന്നയിക്കുകയും വേണമെന്ന്​ മുസ്​ലിം ലീഗ്​ പ്രതിനിധി ഇ.ടി. മുഹമ്മദ്​ ബഷീർ ആവശ്യപ്പെട്ടു. തുടർന്ന്,​ ഇട​പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ, ഇത്​ യോഗത്തി​ൻെറ പൊതു അഭിപ്രായമാണെന്നും അഞ്ചാം വാള്യം പിന്‍വലിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് സംസ്ഥാനം ​െഎകകണ്​ഠ്യേന കേന്ദ്രത്തോട്​ ആവശ്യപ്പെടുമെന്നും വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story