Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2020 11:59 PM GMT Updated On
date_range 7 Sep 2020 11:59 PM GMTഅവാർഡ് തുക അർബുദ രോഗികളുടെ ചികിത്സക്ക് മാറ്റിെവച്ച് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
text_fieldsbookmark_border
നെടുമങ്ങാട്: നാലു വർഷത്തിനിടെ ലഭിച്ച അവാർഡുകളുടെ തുക അർബുദ രോഗികളുടെ ചികിത്സക്ക് മാറ്റിെവച്ച് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻെറ ശ്രദ്ധേയ പദ്ധതി. രോഗമുക്തി ആകുന്നതുവരെയോ ജീവിതാവസാനം വരെയോ പ്രതിമാസം 1000 രൂപ വീതം നൽകുന്നതാണ് 'നെടുമങ്ങാടിൻ അഭയം'എന്ന പദ്ധതി. ആദ്യഘട്ടം 35 രോഗികൾക്കാണ് സഹായം. 15ന് മുമ്പ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് തല കമ്മിറ്റിയാണ് രോഗികളെ തെരഞ്ഞെടുക്കുന്നത്. പഞ്ചായത്തുകളിൽ വി.ഇ.ഒമാരാണ് കോഓഡിനേറ്റർ. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അക്കൗണ്ട് കൈകാര്യം ചെയ്യും. സുമനസ്സുകളുടെ സഹായം കൂടി ലഭിച്ചാൽ കൂടുതൽ രോഗികൾക്ക് പണം നൽകാൻ കഴിയുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. ബിജു അറിയിച്ചു. കഴിഞ്ഞ നാലുവർഷത്തിനിടെ ദേശീയ, സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. 1.31 കോടി രൂപ അവാർഡ് തുകയായി ലഭിച്ചു. പണം ബാങ്കിൽ നിക്ഷേപിച്ച് ലഭ്യമാകുന്ന പലിശയും 10 ശതമാനം സി.എസ്.ആർ ഫണ്ടും ചേർത്ത തുകയാണ് ധനസഹായമായി നൽകുന്നത്. കേന്ദ്ര സർക്കാറിൻെറ ദീൻദയാൽ ഉപാധ്യായ പഞ്ചായത്ത് സാശാക്തീകരൺ ദേശീയ പുരസ്കാരം തുടർച്ചയായി മൂന്ന് തവണയും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാറിൻെറ സ്വരാജ് ട്രോഫി തുടർച്ചയായി രണ്ടു തവണയും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ തേടിയെത്തിയിട്ടുണ്ട്. ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ബ്ലോക്ക് പഞ്ചായത്തിന് പ്രത്യേക സ്ഥാനമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്.
Next Story