Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാക്കൾ...

യുവാക്കൾ മുന്നിട്ടിറങ്ങി; ഭരണിക്കാവ് ഏല കതിരണിഞ്ഞു

text_fields
bookmark_border
കല്ലമ്പലം: കാർഷികസമൃദ്ധിയുടെ നിറവും പ്രതാപവും തിരിച്ചറിഞ്ഞ് മേഖലയിലെ ഒരു കൂട്ടം ചെറുപ്പക്കാർ പാടത്തേക്കിറങ്ങിയതോടെ തരിശുകിടന്നിരുന്ന പാടശേഖരം ഹരിതാഭമാ​യി. നാവായിക്കുളം പഞ്ചായത്തിലെ ഭരണിക്കാവ് ഏലാ ഒരു കാലത്ത് പഞ്ചായത്തിലെ തന്നെ നെല്ലറകളിലൊന്നായിരുന്നു. വളരെക്കാലമായി തരിശുകിടന്നിരുന്ന നെൽപ്പാടങ്ങൾ കർഷകസമിതിയുടെയും കൃഷിഭവ​ൻെറയും നേതൃത്വത്തിൽ കഴിഞ്ഞ രണ്ടുതവണ കൃഷിയിറക്കുകയുണ്ടായി. പരമ്പരാഗത കൃഷിക്കാരായ ചിലർ കൃഷി ചെയ്യാൻ മുന്നോട്ടുവന്നെങ്കിലും ഇപ്രാവശ്യം മേഖലയിലെ യുവാക്കളെ നെൽകൃഷിയിലേക്ക് ആകർഷിക്കുന്നതിനും മുഴുവൻ കൃഷിപ്പണികളും തങ്ങൾക്ക് വഴങ്ങുമെന്നവർ തെളിയിക്കുകയും ചെയ്തു. കർഷകനും പാടശേഖരസമിതിയുടെ നെടുംതൂണായ എം.ആർ. നിസാറി​ൻെറ നേതൃത്വത്തിൽ ബി.ടെക്​ വിദ്യാർഥിയായ ഫിർദൗസ് ആലം, ഫിജാസ്, സബീബ്, അൽ അമീൻ, ദിൽഷാദ്, ഷിബു തുടങ്ങി നിരവധി യുവാക്കളാണ് മണ്ണി​ൻെറ മഹത്ത്വം തിരിച്ചറിഞ്ഞ് വയലിലേക്കിറങ്ങിയത്. ഇതിൽ ഫിർദൗസ് ആലം, സബീബ് എന്നിവർ കാർഷിക മേഖലയിൽ നൽകിയ സംഭാവനകളെ പരിഗണിച്ച് അടൂർ പ്രകാശ് എം.പി നേരിട്ടെത്തി ഇവരെ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. പഴയകാല കാർഷികസമൃദ്ധിയിലേക്കും മണ്ണി​ൻെറ നന്മയിലേക്കും തിരികെ പോകാനുള്ള യുവാക്കളുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ കതിരണിഞ്ഞ നെൽപ്പാടങ്ങൾ പ്രചോദനമാവുകയാണ്. കാപ്​ഷൻ nell padam ചിത്രം; യുവാക്കളുടെ ശ്രമഫലമായി കതിരണിഞ്ഞ ഭരണിക്കാവ് ഏല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story