Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTറോഡരികിൽ ഇറച്ചി മാലിന്യം ഉപേക്ഷിച്ച മൂവർസംഘം അറസ്റ്റിൽ
text_fieldsbookmark_border
കിളിമാനൂർ: പുല്ലയിൽ കടമുക്ക് റോഡിന് ഇരുവശങ്ങളിലും ഇറച്ചിമാലിന്യം വാഹനത്തിൽ കൊണ്ടുവന്ന് പതിവായി നിക്ഷേപിച്ചിരുന്ന മൂവർ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിൻെറ ഡ്രൈവറായ നഗരൂർ ശ്രീശങ്കര കോളജിന് സമീപം കാവുവിള വീട്ടിൽ ഹനീം (30), വാഹനമുടമ കാട്ടുചന്ത തെങ്ങുവിള പുത്തൻവീട്ടിൽ നസീർ മുഹമ്മദ് (54), സഹായി കല്ലിംഗൽ, എൻ.എസ് മൻസിലിൽ നാദിർഷ (25) എന്നിവരെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്. സെപ്റ്റംബർ ഒന്നിന് വൈകുന്നേരം അഞ്ചോടുകൂടി ഇറച്ചിമാലിന്യം പ്രദേശത്ത് കൊണ്ടുവന്ന് നിക്ഷേപിച്ചശേഷം സംഘം കടന്നുകളഞ്ഞിരുന്നു. വാഹനത്തിൻെറ നമ്പർ തിരിച്ചറിഞ്ഞ നാട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തോടൊപ്പം പ്രതികളെ പിടികൂടിയത്. ഫോട്ടോ .. kmr_ pho_6-2 b കിളിമാനൂരിൽ അറസ്റ്റിലായ പ്രതികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story