Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഷട്ടറുകൾ വീണ്ടും...

ഷട്ടറുകൾ വീണ്ടും ഉയർത്തും: ജാഗ്രത പാലിക്കണം

text_fields
bookmark_border
തിരുവനന്തപുരം: അരുവിക്കര ഡാമി​ൻെറ മൂന്നു ഷട്ടറുകൾ നിലവിൽ ആകെ 180 സെ.മീറ്റർ ഉയർത്തിയതായും വൃഷ്​ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഷട്ടറുകൾ വീണ്ടും ഉയർത്തേണ്ടിവരുമെന്നും ജില്ല ഭരണകൂടം അറിയിച്ചു. കരമനയാറി​ൻെറ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം. നദിയിൽ ഇറങ്ങാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം നെയ്യാർ ഡാമിൽ നിലവിൽ 2.5 സെ.മീറ്റർ ഉയർത്തിയ ഷട്ടറുകൾ തിങ്കളാഴ്ച രാവിലെ ഒമ്പതിന് 7.5 സെ. മീറ്റർ കൂടി ഉയർത്തും. നെയ്യാറി​ൻെറ ഇരുകരകളിലുമുള്ളവർ നദിയിലിറങ്ങരുത്. പേപ്പാറ ഡാമിൽ കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതിനാൽ തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഷട്ടറുകൾ അഞ്ച് സെ. മീറ്റർ വീതം ഉയർത്തും. കരമനയാറി​ൻെറ കരകളിലുള്ളവർ ജാഗ്രത തുടരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story